മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി കടൽച്ചൊറികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി കടൽച്ചൊറികൾ

പള്ളുരുത്തി> ഉൾനാടൻ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി കായലുകളിൽ  കടൽച്ചൊറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരുമ്പടപ്പ്, കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി പ്രദേശത്തെ കായലുകളിൽ മത്സ്യബന്ധനത്തിന് തടസ്സമായി മാറുകയാണ് കടൽച്ചൊറിക്കൂട്ടം. ഒന്നുമുതൽ ആറുകിലോവരെ തൂക്കമുള്ള കടൽച്ചൊറികൾ കടലിൽനിന്ന‌് വൻതോതിലാണ് കായലിലേക്ക് എത്തുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

‘ജെല്ലിഫിഷ്' എന്നറിയപ്പെടുന്ന കടൽച്ചൊറികൾ തീച്ചൊറി, ചെമ്മീച്ചൊറി എന്നീ പേരുകളിലും അറിയപ്പെടുന്നു. തീച്ചൊറി ശരീരത്തിൽ തട്ടിയാലും ഇതിൽനിന്ന‌് തെറിച്ചുവീഴുന്ന വെള്ളം വീണാലും  അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. മണിക്കൂറുകളോളം ഈ അസ്വസ്ഥത  നീണ്ടുനില്‍ക്കും. ഊന്നിവല, ചീനവല, നീട്ടുവല എന്നിവ ഉപയോഗിച്ച‌് മത്സ്യബന്ധനം നടത്തുന്നവർക്ക‌് പണിയെടുക്കാൻ പറ്റാത്ത സാഹചര്യമാണ‌്. ഊന്നിവലയിൽ കുടുങ്ങുന്ന ചൊറികളെ മണിക്കൂറുകളോളം പരിശ്രമിച്ചാണ്  നീക്കം ചെയ്യുന്നത്. കാലവർഷം ശക്തി പ്രാപിച്ച് കായലിലെ ഉപ്പുരസത്തിന് കുറവുവന്നാൽ മാത്രമേ ചൊറികൾ നശിക്കൂ. മത്സ്യക്ഷാമംമൂലം തിരിച്ചടി നേരിടുന്ന കായലോരമേഖലയെ കടൽച്ചൊറികൾ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/30Fo0gB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages