ലണ്ടൻ
പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഇച്ഛാശക്തിയുടെ മണിമുഴക്കമായിരുന്നു ഇന്നലെ ബ്രിട്ടീഷ‌് തലസ്ഥാനത്ത‌്. ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌് ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നുകൊണ്ട‌് മണിമുഴക്കിയത‌് ലോകമാകെയുള്ള മലയാളികൾക്ക‌് അഭിമാന നിമിഷമായി.
കിഫ്ബി പുറത്തിറക്കിയ മസാലബോണ്ട് ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ‌് പിണറായി വിജയൻ. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ എം അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
വിഭവസമാഹരണം അതിവേഗത്തിൽ
ലണ്ടന്‍ വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന സ്ഥാപനം എന്ന പദവി കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് )ക്ക് സ്വന്തമായി. മൂന്നുവര്‍ഷംകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി 5000 കോടി രൂപയുടെ മൂലധനനിക്ഷേപം സമാഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രധാന അവസരമാവും. രാജ്യാന്തര നിക്ഷേപകരെ കേരളവികസനത്തില്‍ പങ്കാളികളാക്കാനും ഇതുവഴി സാധിക്കും. വന്‍കിട ഓഹരി നിക്ഷേപ സ്ഥാപനങ്ങളിൽ എളുപ്പത്തിലുള്ള വിനിമയങ്ങള്‍ക്കും ലണ്ടന്‍ സ്റ്റോക്ക‌് എക്‌സ്‌ചേഞ്ച് വേദിയൊരുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ മസാല ബോണ്ടുകളുടെ വില്‍പ്പന നടക്കുന്നത‌് ഇവിടെയാണ‌്. ഏറ്റവും പഴക്കംചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ലണ്ടനിലേത‌്. 60 രാഷ്ട്രങ്ങളിലെ 2600-ലധികം കമ്പനികൾ ഇതിന്റെ ഭാഗമാണ്.
കിഫ‌്ബിക്ക‌് റിസ‌്കില്ല
ഇന്ത്യൻ രൂപയും വിദേശ കറൻസിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ ബാധിക്കില്ല എന്നതാണ് മസാല ബോണ്ടിന്റെ നേട്ടം. നിക്ഷേപിക്കുന്നവർക്കാണ് ഇതിന്റെ റിസ്ക്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തിൽ 3,500 കോടി രൂപ വിദേശവിപണിയിൽനിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2wbWJ77
via IFTTT
No comments:
Post a Comment