കെട്ടിട നിർമാണ പെർമിറ്റ‌് അനന്തമായി വൈകിപ്പിക്കുന്നത‌് അവസാനിപ്പിക്കാൻ തദ്ദേശഭരണ വകുപ്പ‌്. ഓൺലൈനായി അപേക്ഷിച്ചിട്ടും നിശ‌്ചിതസമയത്ത‌് തീരുമാനമായലില്ലെങ്കിൽലഭിച്ചതായി കണക്കാക്കാനുള്ള ‘ഡീംഡ‌് പെർമിറ്റ‌് ’ സംവിധാനം സംസ്ഥാനത്ത‌് നടപ്പാക്കും.
ജനോപകാരപ്രദമായ നടപടികൾ ഉൾപ്പെടുത്തി ചട്ടം പരിഷ‌്ക്കരിക്കുന്നതിന്റെ ഭാഗമായാണ‌് പുതിയ സംവിധാനം. ഇതിനായി മുനിസിപ്പൽ ബിൽഡിങ‌് റൂൾസിലും പഞ്ചായത്ത‌് ബിൽഡിങ‌് റൂൾസിലും ഒട്ടേറെ ഭേദഗതി ഉൾപ്പെടുത്തിയ റിപ്പോർട്ട‌് ചീഫ‌് ടൗൺ പ്ലാനർ തദ്ദേശവകുപ്പിന‌് സമർപിച്ചു. സുപ്രധാനമായ ഏതാനും ഭേദഗതികളാണ‌് കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തുന്നത‌്.
കെട്ടിട നിർമാണ പെർമിറ്റിന‌് ഓൺലൈനിൽ അപേക്ഷിക്കാനുള്ള സംവിധാനം തിരുവനന്തപുരം, കോഴിക്കോട‌് ഉൾപ്പെടെ ഏതാനും നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട‌്. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ഒരോ നടപടികളുടെയും വിവരങ്ങൾ ഓൺലൈനിലും മൊബൈൽ ഫോണിലേക്ക‌് സന്ദേശമായും എത്തും. പെർമിറ്റ‌് ലഭിക്കുന്ന തീയതിയും അറിയിക്കും. ഇതിനകം പെർമിറ്റ‌് കിട്ടിയില്ലെങ്കിൽ അവ ലഭിച്ചതായി കണക്കാക്കാം. നിലവിൽ വ്യവസായ വകുപ്പിൽ ഈ സംവിധാനമുണ്ട‌്.
മഹാപ്രളയത്തിന്റെ പശ‌്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിന‌് നിയന്ത്രണം കൊണ്ടുവരാൻ സാധ്യതയുണ്ട‌്. മേഖലകൾ തിരിച്ച‌് കെട്ടിട നിർമാണത്തിനുള്ള മാസ‌്റ്റർ പ്ലാൻ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട‌്. ഇവ പരിഗണിച്ചുള്ള മാറ്റങ്ങളും റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Qch9pZ
via IFTTT
No comments:
Post a Comment