കൊല്ലം
പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) പ്രവർത്തന മികവിൽ വീണ്ടും ചരിത്രമെഴുതുന്നു. വാഹനങ്ങൾക്ക് നിർബന്ധമാക്കിയ വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം (വിടിഎസ്) ഫീനിക്‌സ് 140 പുറത്തിറക്കിയാണ് മീറ്റർ കമ്പനി പൊതുമേഖലയ്ക്ക് മാറ്റുകൂട്ടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത‌് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് കൈമാറി വിടിഎസിന്റെ ലോഞ്ചിങ് നടത്തി. വിടിഎസ് നിർമിക്കുന്നതിന് കേരള മോട്ടോർവാഹന വകുപ്പിന്റെ അംഗീകാരം മീറ്റർ കമ്പനിക്കു ലഭിച്ചിരുന്നു. ഇതിന് ഐസിഎടി (ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമാറ്റിക് ടെക്‌നോളജി)യുടെ സർട്ടിഫിക്കറ്റ് ആയ എഐഎസ് 140 ലഭിച്ചിട്ടുണ്ട്.
കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ജൂൺ മുതൽ വാഹനങ്ങളിൽ വിടിഎസ് നിർബന്ധമാണ്. ആദ്യഘട്ടത്തിൽ സ്‌കൂൾ വാഹനങ്ങളിലാണ് മീറ്റർ കമ്പനി വിടിഎസ് ഘടിപ്പിക്കുക. വാഹനത്തിന്റെ വേഗം, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ഇതുവഴി അറിയാം. സ്‌കൂൾ വാഹനങ്ങൾ എവിടെയെത്തിയെന്ന് രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് അറിയാനാകും. അപകടം ഉണ്ടായാൽ അലാറം മുഴങ്ങും. വിടിഎസ് സംവിധാനത്തിൽ പാനിക് ബട്ടണും ഉണ്ടാകും. ഈ ബട്ടണിൽ വിരലമർത്തിയാൽ മോട്ടോർ വാഹന വകുപ്പിന്റേത‌് ഉൾപ്പെടെയുള്ള കൺട്രോൾ റൂമുകളിൽ അലാറം മുഴങ്ങും. 11 കോടി രൂപയുടെ വിറ്റുവരവാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാർട്ട് വാട്ടർ മീറ്റർ, സ്മാർട്ട് എനർജി മീറ്റർ എന്നിവയുടെ നിർമാണത്തിനും കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് 28.50 കോടി രൂപ കമ്പനി നേടി. 50 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം ഇതുവഴി കമ്പനി കാരസ്ഥമാക്കി. 2019–-20 സാമ്പത്തിക വർഷം 50 കോടിയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോൾ 24.5 കോടിയുടെ ഓർഡർ ലഭിച്ചുകഴിഞ്ഞു.
ചടങ്ങിൽ മീറ്റർ കമ്പനി എംഡി എസ് ആർ വിനയകുമാർ, റിയാബ് ചെയർമാ ശശിധരൻനായർ,
എം പ്രകാശൻ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2w68nR3
via IFTTT
No comments:
Post a Comment