കേരള കോൺഗ്രസ്‌ എം : പി ജെ ജോസഫ്‌ ചെയർമാനെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

കേരള കോൺഗ്രസ്‌ എം : പി ജെ ജോസഫ്‌ ചെയർമാനെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്ത്‌

കോട്ടയം>  കേരളാ കോൺഗ്രസ് എമ്മിന്‍റെ ചെയർമാൻ പി ജെ ജോസഫ് ആണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്ത്. പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നൽകിയത്.

പി ജെ ജോസഫ് ചെയർമാനും ജോയ് എബ്രഹാം ജനറൽ സെക്രട്ടറിയും ആണെന്നാണ് കത്തിലുള്ളത്.

തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിൽ പി ജെ ജോസഫും അനുയായികളും കേരളാ കോൺഗ്രസ് എമ്മിന്‍റെ ഔദ്യോഗിക വിഭാഗമായി മാറി
നിയമസഭ സമ്മേളനത്തിൽ പി ജെ  ജോസഫിന് കക്ഷി നേതാവിന്‍റെ കസേര നൽകിയത്​ സംബന്ധിച്ച്​ മാണി-‐ജോസഫ്​ വിഭാഗങ്ങൾ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.

ജോസഫിന് കക്ഷി നേതാവിന്‍റെ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് കത്ത് നൽകി. ഇതിന് പിന്നാലെ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2YWeSCp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages