- പരീക്ഷയെഴുതാൻ ആൾമാറാട്ടം : അധ്യാപകർക്കെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

- പരീക്ഷയെഴുതാൻ ആൾമാറാട്ടം : അധ്യാപകർക്കെതിരെ കേസെടുത്തു


കോഴിക്കോട‌് ജില്ലയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ  പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥികൾക്കുവേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസ് തിരുത്തുകയുംചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.

പരീക്ഷാ ചീഫ് സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലുമായ കെ  റസിയ, സ‌്കൂൾ അധ്യാപകനും പരീക്ഷാ നടത്തിപ്പിൽ അഡീഷണൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ്,   പരീക്ഷ ഡെപ്യൂട്ടി ചീഫും  ചേന്ദ മംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളി ലെ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ്  കേസ്.
ഹയർ സെക്കൻഡറി വിഭാഗം കോഴിക്കോട് റീജണൽ ഡെപ്യുട്ടി ഡയറക്ടർ  കെ ഗോകുലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത‌്.

ഇവർക്കെതിരെ ആൾമാറാട്ടം, ചതി, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ്  കേസെടുത്തതെന്ന് മുക്കം പൊലീസ് അറിയിച്ചു.പ്രിൻസിപ്പലടക്കം മൂന്ന് അധ്യാപകരെയും കഴിഞ്ഞ ദിവസം സർക്കാർ സർവീസിൽനിന്ന്  സസ്പെൻഡ‌് ചെയ്തിരുന്നു. പ്ലസ് ടു പരീക്ഷയുടെ ഡെപ്യൂട്ടി ചീഫും സ‌്കൂൾ അധ്യാപകനുമായ നിഷാദ് രണ്ട് വിദ്യാർഥികൾക്കുവേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായാണ് കണ്ടെത്തിയത്.

32 ഉത്തരക്കടലാസുകളിൽ തിരുത്തലുകളും കണ്ടെത്തി.  സർക്കാർ നിർദേശത്തെ തുടർന്ന് ഹയർ സെക്കൻഡറി വകുപ്പ് ജാഗ്രതയോടെ നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടവും പേപ്പർ തിരുത്തലും  ശ്രദ്ധയിൽപ്പെട്ടത്. വകുപ്പുതല അന്വേഷണത്തിനും നടപടിക്കും പിന്നാലെയാണ് ഇപ്പോൾ പൊലീസും കേസെടുത്ത‌് അന്വേഷിക്കുന്നത‌്.

സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട‌് ഹയർ സെക്കൻഡറി ഡയറക്ടർ ഡോ. പി കെ ജയശ്രീ സംസ്ഥാന പൊലീസ‌് മേധാവിക്ക‌് പരാതി നൽകി. അധ്യാപകനെ സഹായിക്കാൻ ചിലർ ശ്രമിക്കുന്നത‌് ശ്രദ്ധയിൽപ്പെട്ടതോടെയാണ‌് ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപിയെ സമീപിച്ചത‌്. 
സംഭവത്തിന‌് പിന്നിലുള്ള എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന‌് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌് വൃത്തങ്ങൾ അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2WEBJSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages