ചെയർമാന്റെ അധികാരം ജോസഫിനെന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ചെയർമാന്റെ അധികാരം ജോസഫിനെന്ന‌്



ചെയർമാന്റെ അഭാവത്തിൽ, ആ അധികാരങ്ങൾ വർക്കിങ് ചെയർമാനിൽ നിക്ഷിപ‌്തമായിരിക്കും’ എന്ന കേരള കോൺഗ്രസ‌് എം ഭരണഘടനയിലെ വ്യവസ്ഥയുടെ ബലത്തിൽ എല്ലാ അധികരാങ്ങളും പി ജെ ജോസഫിലേക്ക‌്. സംസ്ഥാന കമ്മിറ്റി ചേർന്നുമാത്രമേ ചെയർമാനടക്കമുള്ള ഭാരവാഹികളെ നിശ്ചയിക്കാവൂ എന്നും വ്യവസ്ഥയുണ്ട‌്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രാഹം എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും സർക്കുലർ നൽകി.

സമവായമില്ലാതെ സംസ്ഥാന കമ്മിറ്റി ചേർന്നാൽ അധികാരസ്ഥാനങ്ങളിൽനിന്ന‌് പുറത്താകുമെന്ന ആശങ്കയും ജോസഫിനെ യോഗം ചേരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതായാണ‌് സൂചന. കെ എം മാണിയെ വൈകാരികമായി കണ്ട‌് ജോസ‌് കെ മാണി പറയുന്നതിന‌് കൈ പൊക്കുന്നവരാണ‌് സംസ്ഥാന കമ്മിറ്റിയിയിലെ ഭൂരിപക്ഷം അംഗങ്ങളും. ഉന്നതാധികാര സമിതിയുടെ ഘടനയും വ്യത്യസ്ഥമല്ല.

27ന‌് നിയമസഭ ചേരുന്നതിനാൽ അതിനുമുമ്പ‌് കക്ഷിനേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ട‌്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമിതിയോ ഉന്നതാധികാര സമിതിയോ ചേരണമെന്ന ആവശ്യം കഴിഞ്ഞയാഴ്ച ജനറൽ സെക്രട്ടറി ജോയി ഏബ്രാഹം ജോസഫിനോട‌് പറഞ്ഞു. അദ്ദേഹം കൂട്ടാക്കിയിട്ടില്ല. കക്ഷിനേതാവായിരുന്ന മാണിയുടെ അഭാവത്തിൽ ഉപനേതാവ‌് ജോസഫിലേക്ക‌് ആ ചുമതലകൾ എത്തുമെന്നും വാദമുണ്ട‌്. നിയമസഭാകക്ഷിയിലെ മോൻസ‌്‌ ജോസഫ‌് ഇതിന‌് അനുകൂലമാണ‌്‌. റോഷി അഗസ‌്റ്റിനും എൻ ജയരാജും എതിരും. ഇവർ ഇക്കാര്യം സ‌്പീക്കറെ അറിയിച്ചാൽ അതും പരസ്യ തർക്കമാകും. ഡപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസാകട്ടെ നിലപാട‌് വ്യക്തമാക്കിയിട്ടുമില്ല.മാണി–-ജോസഫ‌് ലയനഘട്ടത്തിൽ വിവിധ സമിതികളിൽ 3ഃ1 എന്ന ക്രമത്തിലാണ‌് സ്ഥാനങ്ങൾ പങ്കിട്ടത‌്.

സമവായമില്ലെങ്കിൽ ജോസഫിനു മുന്നിൽ കീഴടങ്ങലോ പിളർപ്പോ മാത്രമാണ‌് വഴി. പത്ത‌് ജില്ലാ പ്രസിഡന്റുമാർ ജോസിനൊപ്പവും ബാക്കിയുള്ളവർ ജോസഫിനൊപ്പവുമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2E5GZqE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages