കോഴിക്കോട്> ബേപ്പൂരിൽ കടലിൽനിന്ന് കക്കയെടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.കടലുണ്ടി ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് റഫീഖ് (26) ആണ് മരിച്ചത്.
ബേപ്പൂർ പുളിമൂട്ടിന് അല്പമകലെ നങ്കൂരമിട്ടിരുന്ന കണ്ടയ്നർ കപ്പലിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ സംഭവം നടന്ന് രണ്ടു മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2VTTVGw
via IFTTT
No comments:
Post a Comment