എടയാർ സ്വർണ കവർച്ച: അഞ്ചു പ്രതികൾ കൂടി കസ്‌റ്റഡിയിൽ ; പിടിയിലായത്‌ മൂന്നാർ വനത്തിൽനിന്ന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

എടയാർ സ്വർണ കവർച്ച: അഞ്ചു പ്രതികൾ കൂടി കസ്‌റ്റഡിയിൽ ; പിടിയിലായത്‌ മൂന്നാർ വനത്തിൽനിന്ന്‌

കൊച്ചി>  എടയാറിലെ സ്വർണശുദ്ധീകരണശാലയിലേക്ക‌് കൊണ്ടുവന്ന 20 കിലോ സ്വർണം വാഹനം ആക്രമിച്ച‌് കവർന്ന കേസിൽ അഞ്ചു പേരെക്കൂടി പൊലീസ‌് കസ‌്റ്റഡിയിൽ എടുത്തു. മൂന്നാറിലെ വനത്തിൽ നിന്നാണ‌് ഇവരെ പിടികൂടിയത‌്. സാഹസീകമായി ഏറ്റുമുട്ടലിലൂടെയാണ്‌ ഇവരെ കീഴടക്കിയത്‌.

ഇവരിൽ നിന്ന‌് തോക്ക‌് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടിയതായും സൂചനയുണ്ട്​. എന്നാൽ, ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലിസ്​ പുറത്തുവിട്ടിട്ടില്ല

കേസിൽ നേരത്തേ, സ്വർണശുദ്ധീകരണശാലയിലെ മുൻ ജീവനക്കാരൻ സതീഷ്‌  അറസ‌്റ്റിലായിരുന്നു. കഴിഞ്ഞ ഒമ്പതിനാണ‌് എടയാർ സ്വർണശുദ്ധീകരണശാലയിലേക്ക‌് കൊണ്ടുവന്ന സ്വർണം ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നത‌്. ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.

കവർച്ചയിലൂടെ കിട്ടിയ സ്വർണം ഒളിപ്പിച്ച ശേഷമണ്‌ പ്രതികൾ ഒളിവിൽ പോയത്‌. മെയ്‌ പത്തിനാണ്‌ കവർച്ചനടന്നത്‌.

 



from Kerala || Deshabhimani ​Online ​News http://bit.ly/30I8S1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages