തിരുവനന്തപുരം> ശബരിമലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച വികസനപദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന‌് തിരുവിതാംകൂർ ദേവസ്വംബോർഡ‌് പ്രസിഡന്റ‌് എ പത്മകുമാർ അറിയിച്ചു. 739 കോടിയുടെ വികസന പദ്ധതികളാണ‌് നടപ്പാക്കുന്നത‌്. ശബരിമല, പമ്പ, നിലയ‌്ക്കൽ ഇടത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീർഥാടകർക്കാവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ‌് പദ്ധതികൾ. ശബരിമലയിൽ മാസ‌്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ‌് നടപ്പാക്കുക.
നിലയ‌്ക്കലിൽ 30000 പേർക്കുകൂടി വിരിവയ‌്ക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. പരിസ്ഥിതി സംരക്ഷിച്ചാകും പദ്ധതികൾ. അടുത്ത ശബരിമല സീസണ‌് മുമ്പ‌് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ‌് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ‌് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുകൂടി പരിഗണന നൽകും. പ്രധാന ക്ഷേത്രങ്ങളിൽ ഭജനമിരിക്കുന്നവരടക്കമുള്ള പാവപ്പെട്ടവർക്ക‌് താമസ സൗകര്യവും ഭക്ഷണവും ചികിത്സാ സൗകര്യവും ഒരുക്കുമെന്നും പ്രസിഡന്റ‌് അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ‌് രണ്ട‌് കോളജുകൾ കൂടി ആരംഭിക്കുമെന്ന‌് പ്രസിഡന്റ‌് എ പത്മകുമാർ അറിയിച്ചു. പത്തനംതിട്ട മലയാലപ്പുഴ–- വെട്ടൂരിൽ ലോകോളജും തിരുവനന്തപുരം കാട്ടാക്കടയിൽ ആർട്ട‌്സ‌് ആന്റ‌് സയൻസ‌് കോളജും തുടങ്ങുന്നതിനാണ‌് ലക്ഷ്യമിടുന്നത‌്. ഇതിനായുള്ള അപേക്ഷ ഉടൻ നൽകും. ബോർഡിന്റെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി നടപടി സ്വീകരിക്കുമെന്നും പത്മകുമാർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WdchHy
via IFTTT
No comments:
Post a Comment