രോഗം മാറ്റാൻ ദുർമന്ത്രവാദം; പെൺകുട്ടി മരിച്ച സംഭവത്തിൽ 2 സ്ത്രീകളും ഉസ്താദും അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

രോഗം മാറ്റാൻ ദുർമന്ത്രവാദം; പെൺകുട്ടി മരിച്ച സംഭവത്തിൽ 2 സ്ത്രീകളും ഉസ്താദും അറസ്റ്റിൽ

കൊല്ലം> രോഗം മാറാൻ ചികിത്സ നൽകാതെ മതകേന്ദ്രത്തിൽ ദുർമന്ത്രവാദത്തിന് ഇരയാക്കിയ പതിനാറുകാരി മരിച്ച സംഭവത്തിൽ ബന്ധുക്കളായ രണ്ടു സ്ത്രീകളും ഉസ്താദും അറസ്റ്റിൽ. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരിമാരായ കൊല്ലം കൊച്ചുമക്കാനി പള്ളിപ്പുരയിടത്തിൽ മുംതാസ് (49), കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജറീന (54), ഉസ‌്താദ‌് ഇരവിപുരം വാളത്തുംഗൽ എൻ എസ് മൻസിലിൽ ബായി എന്ന നൗഷാദ് എന്നിവരെയാണ് കൊല്ലം വെസ്റ്റ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടി  നേരത്തെ ലൈംഗിക പീഡനത്തിനിരയായതായും കണ്ടെത്തി.

തമിഴ്നാട് തിരുനെൽവേലി ആറ്റിൻകരയിലെ മതതീർഥാടനകേന്ദ്രത്തിനു സമീപത്തെ ലോഡ്ജിൽ എപ്രിൽ 12നാണ് മുതിരപ്പറമ്പ് സ്വദേശിയായ പെൺകുട്ടി രോഗം മൂർച്ഛിച്ചു മരിച്ചത്. പെൺകുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. അച്ഛൻ വിദേശത്താണ്. ബന്ധുക്കളുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ രോഗ ബാധയെത്തുടർന്ന‌് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉസ്താദിന്റെ നിർദേശപ്രകാരം  മരുന്ന‌ു നൽകാതെയും ഡോക്ടർ നിർദേശിച്ച ലാബ് പരിശോധനകൾക്ക‌് വിധേയമാക്കാതെയും  ബാധയകറ്റാൻ തിരുനെൽവേലിക്കു സമീപത്തെ മതതീർഥാടനകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഉസ്താദ് നൗഷാദിന്റെ ഭാര്യക്കെതിരെയും പൊലീസ‌് കേസെടുത്തു. അറസ്റ്റിലായവരെ കോടതി റിമാൻഡ‌് ചെയ്തു.

വെള്ളിയാഴ്ച നടന്ന മരണം ദിവ്യമാണെന്നു വിശ്വസിപ്പിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകളും നാട്ടുകാരും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.  പെൺകുട്ടി ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നും പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ നേരത്തെ അറസ്റ്റിലായി.



from Kerala || Deshabhimani ​Online ​News http://bit.ly/2I500L4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages