താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

താനൂര്‍ > താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്‌സ് കടയുടെ സമീത്ത് നിന്നാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു

   സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ പഴക്കട പൂര്‍ണമായും തല്ലിത്തകര്‍ത്തു. കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ബൈക്കും കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കടയുടെ ബോര്‍ഡും, കടയിലുണ്ടായിരുന്ന പഴങ്ങളും നശിപ്പിച്ചു.

 അക്രമം എതിര്‍ത്ത നടുവില്‍ നാലകത്ത് ഷാഫി (26)യെ ബിജെപി-ആര്‍എസ്എസ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പിതാവ് മൂസ പറഞ്ഞു. അതേ സമയം പ്രകടനത്തിന് നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുളകുപൊടി എറിഞ്ഞതായി പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരായ മണി, പ്രണവ്, പ്രശാന്ത് എന്നിവര്‍ക്കും പരിക്കേറ്റതായി അറിയുന്നു.



   ചിറക്കല്‍ ഭാഗത്തുനിന്നും, ശോഭപറമ്പ് ക്ഷേത്ര പരിസരത്തു നിന്നും എത്തിയ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ താനൂര്‍ ബസ്റ്റാന്‍ഡില്‍ ഒത്തുചേര്‍ന്ന് ഒരുമിച്ചുള്ള പ്രകടനം നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് പ്രകടനം തടഞ്ഞുവെങ്കിലും പ്രകോപിതരായ പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു.

 ഇതോടെ നാലു തവണ പൊലീസ് ലാത്തിവീശി. അക്രമികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ബസ് സ്റ്റാന്റ് പരിസരം, തിരൂര്‍ റോഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നായി കല്ലേറുണ്ടായി. കല്ലേറില്‍ പോലീസ് വാഹനം ഭാഗികമായി തകര്‍ന്നു.
  
തിരൂര്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹുദാ പള്ളിക്ക് നേരെയും കല്ലേറുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം സമീപത്തെ മറ്റു പള്ളികളില്‍ ഗേറ്റ് അടച്ചാണ് നോമ്പ് നമസ്‌കാരം നടത്തിയത്. ഇതു കാരണം പലര്‍ക്കും നമസ്‌കാരവും നഷ്ടപ്പെട്ടതായി അറിയുന്നു.

താനൂര്‍ സിഐ എം എ സിദ്ധീഖ്, എസ്‌ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള താനൂര്‍ പൊലീസും, എംഎസ്പി ബറ്റാലിയനും, ആര്‍ആര്‍എഫ് സംഘവുമാണ്  നഗരം നിയന്ത്രിക്കുന്നത്. സംഘര്‍ഷം വ്യാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. കൂട്ടം കൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രദേശം സമാധാനാന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

 



from Kerala || Deshabhimani ​Online ​News http://bit.ly/30VgVsb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages