പാലക്കാട് > ബ്രാഹ്മണരുടെ കാല്‍കഴുകിയ വെള്ളം തീര്‍ഥമായി കുടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കാല്‍കഴുകിയ വെള്ളം ഇതര ജാതിക്കാര്‍ കുടിക്കുകയും ദേഹത്ത് തളിക്കുകയും ചെയ്യുന്നതാണ് ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി വിഷ്ണു ക്ഷേത്രത്തിലെ ആചാരം. 500 രൂപ നല്‍കിയാല്‍ ബ്രാഹ്മണരുടെ കാല്‍കഴുകിയ വെള്ളം തീര്‍ഥമായി കുടിക്കുകയും ശരീരത്തില്‍ തളിക്കുകയും ചെയ്യാം.
ഇതിനുപുറമേ പുടവയും നല്‍കണം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇത്തവണ ജൂണ്‍ മൂന്നിനാണ് 'കാല്‍കഴുകിച്ചൂട്ടല്‍' വഴിപാട് നടക്കുകയെന്നാണ് ക്ഷേത്രത്തിലെ നോട്ടീസ്. ക്ഷേത്രത്തില്‍ 2012 മുതല്‍ ആചാരം തുടരുന്നുണ്ടെന്നും ക്ഷേത്രം കമ്മിറ്റി സെക്രട്ടറി വാസുദേവന്‍ പറഞ്ഞു.
പ്രാകൃതവും മനുഷ്യത്വ രഹിതവുമായ അനാചാരം ചില സംഘടിത താല്‍പ്പര്യക്കാര്‍ തിരികെ കൊണ്ടുവരികയാണെന്നും സവര്‍ണ മേധാവിത്തം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണിതെന്നുമാണ് ആക്ഷേപം.
'കാല്‍കഴുകിച്ചൂട്ടല്‍' അനാചാരമല്ലെന്നും ഒരു ഗ്ലാസില്‍ വെള്ളം നല്‍കി അത് ബ്രാഹ്മണരുടെ കാലില്‍ തളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വാസുദേവന്‍ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2W343wy
via IFTTT
No comments:
Post a Comment