കുറ്റാലം പാലസിന്റെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെ: മന്ത്രി ജി സുധാകരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

കുറ്റാലം പാലസിന്റെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെ: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം> തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ 56.68 ഏക്കര്‍ സ്ഥലവും കുറ്റാലം പാലസും അനുബന്ധ കെട്ടിടവും കേരള സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് തിരുനെല്‍വേലി ജില്ലാ റവന്യു ഓഫീസര്‍ ഉത്തരവിട്ടതായി മന്ത്രി ജിസുധാകരന്‍ അറിയിച്ചു. കുറ്റാലം പാലസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശികള്‍ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച കേസ് പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്നതിന് തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

ഉടമസ്ഥാവകാശം സംബന്ധിച്ച കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുകയും സര്‍ക്കാരിന്റെ ഭാഗം കൃത്യമായി അവതരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാലസും അനുബന്ധ വസ്തുക്കളും കേരള സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ തീര്‍പ്പ് കല്‍പിക്കുകയാണുണ്ടായതെന്ന് മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന് നഷ്ടമാകുമായിരുന്ന കുറ്റാലം പാലസ് തിരികെ ലഭിക്കുന്നതിന് ആവശ്യമായ പലനടപടികളും സ്വീകരിച്ചിരുന്നു. പാലസിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് പാലസ് സൂപ്രണ്ടിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന പാലസിന് കേരള പോലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് പലതവണ കത്തുകള്‍ അയയ്ക്കുകയും ഈ വിഷയം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി കുറ്റാലം പാലസ് കൂടാതെ മൂന്നാര്‍, വൈക്കം എന്നീ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഈ കാലയളവില്‍ സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടു വരുന്നതിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു 

 



from Kerala || Deshabhimani ​Online ​News http://bit.ly/2WmMuZk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages