മഞ്ചേരി> വളാഞ്ചേരി വെണ്ടല്ലൂരില്‍ വൃദ്ധയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. പൈലിപ്പുറം അരങ്ങംപള്ളിയാലില്‍ ശാന്തകുമാരി(66)യെയാണ് ഒന്നാം അഡീഷണല്‍ സെഷന്‍ കോടതി എ വി നാരായണന്‍ ശിക്ഷിച്ചത്.
ചെമ്പ്ര പൈലിപ്പുറം കൊല്ലയില്‍ പരേതനായ അച്യുതന്‍ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ(88)നെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് വിധി. ഇവരുടെ വീട്ടിലെ വേലക്കാരിയായിരുന്നു ശാന്തകുമാരി. പ്രതിയെ കണ്ണൂര്‍ സെൻട്രല്‍ ജലിലേക്ക് മാറ്റി. കൊലപാത കുറ്റത്തിന് ജീവപര്യന്തം തടവും 25,000 രൂപയുമാണ് ശിക്ഷ. കവര്‍ച്ച, തെളിവ് നശിപ്പില്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കേസില്‍ 34 സാക്ഷികളെ വിസ്തരിച്ചു. 49 രേഖകളും 17 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി.
2013 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ കുഞ്ഞിലക്ഷി അമ്മയെ വെട്ടി കെലപ്പെടുത്തിയെന്നാണ് കേസ്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളാണ് നിര്‍ണ്ണായകമായത്. കുഞ്ഞിലക്ഷ്മി അമ്മയുടെ പൈലിപ്പുറത്തെ തറവാട്ട് വീട്ടിലെ അയല്‍വാസിയാണ് ശാന്തകുമാരി. ഏറെക്കാലമായി ശാന്തകുമാരി വെണ്ടല്ലൂരിലെ വീട്ടിലെ ജോലിക്കാരിയാണ്.
സംഭവദിവസം കുഞ്ഞിലക്ഷ്മി അമ്മയുടെ അധ്യാപികയായ മകള്‍ സ്‌കൂളില്‍ പോയ സമയം നോക്കിയാണ് കൃത്യം ചെയ്യാനെത്തിയത്. പിറകുവശത്തെ വാതിലിലൂടെ അകത്ത് കയറി. ഈസമയം കുഞ്ഞിലക്ഷിയമ്മ നിലത്ത് തുണി വിരിച്ച് കിടക്കുകയായിന്നു. പ്രതി കുഞ്ഞിലക്ഷ്മി അമ്മയുമായി ഏറെ നേരം സംസാരിച്ചിരുന്നു. . പിന്നീട് അടുക്കളയില്‍പോയി വെട്ടുകത്തിയെടുത്ത് വന്ന് വെട്ടി കൊലപ്പെടുത്തുകയായിരിന്നു. മൂന്നു തവണ വെട്ടിയശേഷം സാരിയെടുത്ത് കഴുത്ത്‌ഞെരുക്കി മരണം ഉറപ്പാക്കി. കുഞ്ഞിലക്ഷ്മി അമ്മയുടെ ചെവിയറുത്ത് ആഭരണങ്ങള്‍ കവര്‍ന്നശേഷം മുളകുപൊടി നിലത്ത് വിതറി രക്ഷപ്പെട്ടു.
34 ഗ്രാം വരുന്ന ആഭരണങ്ങൾ വളാഞ്ചേരിയിലെ സ്വർണക്കടയിൽ വിട്ടു. ഇവ പിന്നീട് കണ്ടെടുത്തു. പ്രോസികൂഷന്വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടന്‍ എം രാജേഷ്, അഭിഭാഷകരായ പി അശ്വനി, എ ഹരികൃഷ്ണന്‍, പി ശ്രീനിവാസന്‍ എന്നിവരും ഹാജരായി.
from Kerala || Deshabhimani Online News http://bit.ly/2JcT159
via IFTTT
No comments:
Post a Comment