എസ്എഫ്ഐ പഠനക്യാമ്പ‌് തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

എസ്എഫ്ഐ പഠനക്യാമ്പ‌് തുടങ്ങി

തിരുവനന്തപുരം
എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ്‌ ഇ എം എസ് അക്കാദമിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, വി പി ശരത‌്പ്രസാദ‌്, കെ പി ഐശ്വര്യ, കെ എം അരുൺ എന്നിവർ സംസാരിച്ചു. വി പി ശരത‌് എഴുതിയ ‘വാക‌്മുദ്രകൾ’ പുസ‌്തകം കോടിയേരി പ്രകാശനം ചെയ‌്തു‌. പ്ലസ‌്ടു ഹ്യുമാനിറ്റീസ‌് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ‌് നേടിയ ക്യാമ്പംഗം ശ്രീതുവിനെ കോടിയേരി അഭിനന്ദിച്ചു. എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം റഹ‌്ന സബീന നന്ദിയും പറഞ്ഞു.

"സ്വത്വരാഷ്ട്രീയവും വർഗപ്രസ്ഥാനവും’ എന്ന വിഷയത്തിൽ എളമരം കരീം എംപിയും, ‘നവകേരള നിർമിതിയിൽ വിദ്യാർഥികളുടെ പങ്ക്’ എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി എൻ സീമയും "മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജും ക്ലാസെടുത്തു. ഞായറാഴ‌്ച  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ  ‘മാർക‌്സിയൻ ദർശനങ്ങൾ’,  കെ എൻ ബാലഗോപാൽ  ‘ഉന്നത വിദ്യാഭ്യാസം: ആശങ്കകളും പ്രതീക്ഷയും’ എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കും. "സംഘടനയും സംഘാടനവും’ എന്ന വിഷയത്തിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ്‌ വി പി സാനുവും, "ഇന്ത്യൻ സാഹചര്യവും പരിഹാരമാർഗങ്ങളും’ എന്ന വിഷയത്തിൽ എൻ രതീന്ദ്രനും ക്ലാസ‌് നയിക്കും.

തിങ്കളാഴ‌്ച "യുവതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം  ക്ലാസെടുക്കും. മൂന്നുദിവസത്തെ ക്യാമ്പിൽ 250 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

ശുചീകരണം വിദ്യാർഥികളും ഏറ്റെടുക്കണം: കോടിയേരി
തിരുവനന്തപുരം
മഴക്കാലപൂർവ ശുചീകരണം വിദ്യാർഥികളും ഏറ്റെടുക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കലാലയങ്ങളുടെയും വിദ്യാലയങ്ങളുടെയുമടക്കം ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിലാകണം. എസ‌്എഫ‌്ഐ സംസ്ഥാന പഠന ക്യാമ്പ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സംസ്ഥാനത്ത‌് എൽഡിഎഫ‌് സർക്കാർ ഏറ്റെടുത്ത‌ു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലം അനുഭവവേദ്യമാകുന്നു. എസ‌്എസ‌്എൽസി, പ്ലസ‌് ടു പരീക്ഷകളിലെ ഫലം ഇതാണ‌് സൂചിപ്പിക്കുന്നത‌്. മുഴുവൻ മാർക്കും നേടുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. ഇത‌് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റത്തിന്റെ ഗുണമേന്മയാണ‌് കാട്ടുന്നത‌്. 1200 മാർക്കും നേടിയവരിലും ഉന്നത വിജയിക‌ളിലും ബാലസംഘത്തിന്റെയും എസ‌്എഫ‌്ഐയുടെ നേതൃനിരയിലുള്ള പ്രവർത്തകരും ഉൾപ്പെടുന്നു. ഇതെല്ലാം അഭിനന്ദനാർഹമാണെന്നും കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ez81Hh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages