തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂർവം വിലയിരുത്തി ആവശ്യമായ തിരുത്തൽ വരുത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസകരമാണെങ്കിലും മോഡി വീണ്ടും അധികാരത്തിൽ വരുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്പത്തികനയങ്ങളിലും വൻ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. മതേതരമൂല്യങ്ങളും ഭരണഘടനാസ്ഥാപനങ്ങളും വലിയ ആക്രമണം നേരിടേണ്ടിവരും.
ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തിയേ മതിയാകൂ. എൽഡിഎഫ് ഇതിന് പ്രതിജ്ഞാബദ്ധമാണ്. 75 ലക്ഷത്തിൽപ്പരം വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടമായതും തിരിച്ചറിയുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ രാഷ്ട്രീയശത്രുക്കൾ താൽക്കാലികമായി വിജയിച്ചിട്ടുണ്ട്.
ഇതെല്ലാം സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടുപോകും. അകന്നുപോയ ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കുന്നതിന് ശക്തമായ നടപടികളുണ്ടാകും. ജനകീയപ്രശ്‌നങ്ങളിലെ എൽഡിഎഫിന്റെയും സർക്കാരിന്റെയും ആത്മാർഥ സമീപനം ജനങ്ങൾക്ക് ബോധ്യപ്പെടുകതന്നെ ചെയ്യും.
എൽഡിഎഫിന് വോട്ട് ചെയ്‌ത എല്ലാവർക്കും കൺവീനർ നന്ദി രേഖപ്പെടുത്തി. ഇടതുമുന്നണിയുടെ രാഷ്ട്രീയനിലപാട് ജനങ്ങളിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച പ്രവർത്തകരെ അദ്ദേഹം അഭിവാദ്യംചെയ്തു.
from Kerala || Deshabhimani Online News http://bit.ly/2X5aoJl
via IFTTT
No comments:
Post a Comment