അപകീർത്തി: മാതൃഭൂമിക്കും കെ സുധാകരനുമെതിരെ വക്കീൽ നോട്ടീസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

അപകീർത്തി: മാതൃഭൂമിക്കും കെ സുധാകരനുമെതിരെ വക്കീൽ നോട്ടീസ‌്

കണ്ണൂർ> കള്ളവോട്ട‌് ചെയ‌്തെന്ന കളവായ വാർത്ത പ്രചരിപ്പിച്ച‌് പൊതുജനമധ്യത്തിൽ  അപകീർത്തിപ്പെടുത്തിയ മാധ്യമങ്ങൾക്കും കോൺഗ്രസ‌് നേതാവ‌് കെ സുധാകരനുമെതിരെ ചെറുതാഴം പഞ്ചായത്ത‌് അംഗം എൻ പി സലീനയും മുൻ പഞ്ചായത്ത‌് അംഗം കെ പി സുമയ്യയും വക്കീൽ നോട്ടീസ‌് അയച്ചു.

മാതൃഭൂമി ന്യൂസ‌് സിഇഒ മോഹനൻ നായർ, ചീഫ‌് ഓഫ‌് ന്യൂസ‌് ഉണ്ണി ബാലകൃഷ‌്ണൻ, കണ്ണൂർ ചീഫ‌് റിപ്പോർട്ടർ സി കെ വിജയൻ, വാർത്താ അവതാരക സ‌്മൃതി പരുത്തിക്കാട‌്, മാതൃഭൂമി പ്രിന്റർ ആൻഡ‌് പബ്ലിഷർ പി വി ഗംഗാധരൻ, എക‌്സിക്യൂട്ടീവ‌് എഡിറ്റർ പി ഐ രാജീവ‌് എന്നിവർക്കും വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ വാർത്താസമ്മേളനം നടത്തി തേജോവധംചെയ‌്ത കെ സുധാകരനുമെതിരെയാണ‌് അഡ്വ. വിജയകുമാർ മുഖേന നോട്ടീസ‌് അയച്ചത‌്. വാർത്ത തിരുത്തി നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട‌് നിയമനടപടി സ്വീകരിക്കുമെന്നും പ്രത്യേകം പ്രത്യേകം അയച്ച നോട്ടീസിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UWLwBH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages