കോട്ടയം > കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആവര്‍ത്തിച്ച് ഭാര്യ നീനുവിന്റെ മൊഴി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ കേസുമായി ബന്ധപ്പെട്ട വിസ്‌താരത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നീനു തന്റെ മൊഴി ആവര്‍ത്തിച്ചത്. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു.
കെവിന്‍ കൊല്ലപ്പെടാന്‍ കാരണം തന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവുമാണെന്നും നീനു പറഞ്ഞു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് അച്ഛന്‍ ചാക്കോ പറഞ്ഞു. അയാളെ വിവാഹം കഴിക്കുന്നത് അഭിമാനക്ഷതമുണ്ടാകും. അതിനാല്‍ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.
കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചെന്നും നീനു പറഞ്ഞു. ഗാന്ധിനഗര്‍ എസ്ഐ ഷിബു കെവിനെ കഴുത്തില്‍ പിടിച്ച് തള്ളി. പിതാവ് ചാക്കോയോടൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. താന്‍ വിസമ്മതിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞു.
ചാക്കോ, ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. അഞ്ചാം പ്രതി ചാക്കോ ജോണ്‍, നാലാം പ്രതി റിയാസ്, പത്താംപ്രതി വിഷ്ണു(അപ്പു) എന്നിവരെ തിരിച്ചറിഞ്ഞില്ല. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്മല സ്വദേശി നീനു ചാക്കോയെ പ്രണയിച്ചു വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി കേസ് പരിഗണിക്കും.
from Kerala || Deshabhimani Online News http://bit.ly/2ZTuUOX
via IFTTT
No comments:
Post a Comment