റെയിൽവേയുടെ ഗുരുതരവീഴ‌്ച: ‘രക്ഷക‌്’ ഇല്ല; റെയിൽവേ സുരക്ഷാപരിശോധനാ ജീവനക്കാർ അപകടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

റെയിൽവേയുടെ ഗുരുതരവീഴ‌്ച: ‘രക്ഷക‌്’ ഇല്ല; റെയിൽവേ സുരക്ഷാപരിശോധനാ ജീവനക്കാർ അപകടത്തിൽ

കൊച്ചി > പാളങ്ങളുടെ സുരക്ഷാപരിശോധന നിർവഹിക്കുന്ന ട്രാക‌്മാൻ, കീമാൻ തസ‌്തികയിലുള്ള ജീവനക്കാർക്ക‌്‌ ആധുനികോപകരണങ്ങൾ നൽകുന്നതിൽ റെയിൽവേയുടെ ഗുരുതരവീഴ‌്ച. പാളം പരിശോധനയ‌്ക്കിടെ ജീവനക്കാർ നിരന്തരമായി അപകടത്തിന‌് ഇരയാകുന്നതിനെത്തുടർന്ന‌് ആധുനിക ഇലക‌്ട്രോണിക‌് സംവിധാനമായ ‘രക്ഷക‌് ’ നൽകുമെന്ന‌് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. പകരം നൽകിയ ‘ജിപിഎസ‌് ട്രാക്കർ’കൊണ്ട‌് പ്രയോജനമില്ലെന്നും അപകടങ്ങൾ പഴയപടി തുടരുമെന്നും ജീവനക്കാർ പറയുന്നു.

ട്രാക‌്മാൻ നിൽക്കുന്നതിന്റെ ഏഴു കിലോമീറ്റർ ചുറ്റളവിൽ ട്രെയിൻ വന്നാലുടൻ മുന്നറിയിപ്പ‌് തരുന്ന സംവിധാനമാണ‌് ‘രക്ഷക‌്’. ഉത്തരേന്ത്യയിൽ ഇത‌് നൽകുന്നുണ്ട‌്. ദക്ഷിണ റെയിൽവേ നൽകുമെന്ന‌് അറിയിച്ചിരുന്നെങ്കിലും ജിപിഎസ‌് ട്രാക്കറാണ‌് ജീവനക്കാർക്ക‌് ലഭിച്ചത‌്. ഇത‌്‌ ഉപയോഗിച്ച‌്‌, ട്രാക്കിൽ പരിശോധന നടത്തുന്ന ജീവനക്കാർ എവിടെ  നിൽക്കുന്നു എന്ന് അറിയാനും തൊട്ടടുത്ത രണ്ട‌് സൂപ്പർവൈസർമാരുടെ ഫോണിലേക്ക് വിളിക്കാനും മാത്രമേ കഴിയൂ. സുരക്ഷയ‌്ക്ക‌് ഇത‌് ഉപയോഗിക്കാനാകില്ലെന്ന‌് ജീവനക്കാർ പറയുന്നു.

കേരളത്തിൽ രണ്ട‌് സ‌്റ്റേഷനുകൾക്കിടയ‌്ക്ക‌്‌ ട്രെയിൻ ഓടിയെത്താൻ എടുക്കുന്ന സമയം പരമാവധി മൂന്നുമുതൽ എട്ടു മിനിറ്റുവരെയാണ‌്. അതായത്, പാളത്തിൽ എന്തെങ്കിലും പ്രശ‌്നം ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത സ്റ്റേഷനിൽനിന്ന‌്‌ പുറപ്പെട്ട  ട്രെയിൻ അപകടത്തിൽപ്പെടാതെ രക്ഷിക്കുക എന്നുള്ളത് അതിസാഹസികമായ ജോലിയാണ‌്. ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ അപകടമുന്നറിയിപ്പ് നൽകാൻ ഏറ്റവും ഫലപ്രദമായ മാർഗം സ്റ്റേഷൻ മാസ്റ്റർ വഴിയാണ്. ഇപ്പോൾ വിതരണം ചെയ്ത ഉപകരണത്തിൽ തൊട്ടടുത്ത സ്റ്റേഷനിലേക്ക് അറിയിപ്പ‌് നൽകാനും അഞ്ചു കിലോമീറ്ററെങ്കിലും അകലെയുള്ള ട്രെയിനിന്റെ ലോക്കോ പൈലറ്റിന‌് മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ പ്രയോജനപ്പെടുമായിരുന്നു. ഈ സാഹചര്യത്തിൽ പഴയത‌് പിൻവലിച്ച‌് ആധുനികവും ഉപകാരപ്രദവുമായ സുരക്ഷാ ഉപകരണം നൽകണമെന്ന‌് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2WmJ09l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages