എംഇഎസിന്റെ സ്ഥാപനങ്ങളിലെ യൂണിഫോം അവർക്ക് തീരുമാനിക്കാം: മന്ത്രി കെ ടി ജലീൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

എംഇഎസിന്റെ സ്ഥാപനങ്ങളിലെ യൂണിഫോം അവർക്ക് തീരുമാനിക്കാം: മന്ത്രി കെ ടി ജലീൽ

തേഞ്ഞിപ്പലം > എംഇഎസിന്റെ സ്ഥാപനങ്ങളിൽ ഏത് രീതിയിലുള്ള യൂണിഫോം ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവർക്കുതന്നെയാണെന്ന് മന്ത്രി  കെ ടി ജലീൽ പറഞ്ഞു. പർദ ധരിച്ച് വരരുതെന്നല്ല എംഇഎസ് പറഞ്ഞത്. മഫ്ത്ത ധരിക്കരുതെന്നുമല്ല. മുഖപടം പാടില്ലെന്നാണ്. മതപരമായ കാര്യങ്ങളെക്കുറിച്ച് പണ്ഡിതൻമാർതന്നെയാണ് പറയേണ്ടത്. ആരാധനാകർമ്മം നിർവഹിക്കുമ്പോൾ അണിയാത്ത മുഖപടം സാധാരണ പുറത്തിറങ്ങുമ്പോൾ ധരിക്കുന്നതെന്തിനാണെന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് യുക്തിസഹമായ എന്ത് മറുപടിയാണുണ്ടാകുക.

ഇത് മനുഷ്യാവകാശവും സ്ത്രീയുടെ അവകാശവുമായി ഉയർത്തിപ്പിടിച്ച് അനാവശ്യമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇസ്ലാമിന്റെ ശത്രുക്കൾക്ക് വടി കൊടുക്കുന്നതിന് സമമാണ്. മുസ്ലിം സമൂഹം ഏറെ തെറ്റിദ്ധരിക്കുന്നപ്പെടുന്നതിലേക്ക് ഇത് നയിക്കും. മത സംഘടനകൾ ആത്മസംയമനം കാണിക്കുകയാണ് വേണ്ടത്. നവോത്ഥാനത്തിന്റെയും പരിഷ്കരണത്തിന്റെയും വാതിലുകൾ നാം തുറന്നുകൊണ്ടേയിരിക്കണം. കൊട്ടിയടക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം.

സർക്കാർ സർവീസിൽ 52 ശതമാനത്തോളം സ്ത്രീകളാണ്. പത്ത് വർഷം കഴിഞ്ഞാൽ ഇത് 70 ശതമാനമാകും.   നാട് നേടിയ നേട്ടത്തിന്റെ തോത് പരിശോധിക്കണമെങ്കിൽ ആ നാട്ടിൽ സ്ത്രീകളുടെ സാമൂഹ്യമായ പദവിയെന്താണെന്ന് വിശകലനംചെയ്താൽ മതി. യാഥാസ്ഥികമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സമൂഹത്തെ പിറകിലേക്ക് അടുപ്പിക്കാനെ സഹായകമാകൂ.  സൗദിയിൽ തിയറ്ററുകൾ ആരംഭിക്കുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള തീരുമാനമെടുക്കുന്നു. സ്ഥാനപതിയായി സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. ഇതും തിരുത്തി. ഇതുവരെയും മക്കയിലേക്ക് ഹജ്ജിന് പോകുമ്പോൾ സ്ത്രീയുടെകൂടെ പുരുഷൻ വേണമായിരുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.



from Kerala || Deshabhimani ​Online ​News http://bit.ly/2DN5QQb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages