നാദാപുരത്ത്‌ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിനെ ആർഎസ്‌എസുകാർ കുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

നാദാപുരത്ത്‌ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിനെ ആർഎസ്‌എസുകാർ കുത്തി

നാദാപുരം > ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്‌ കുത്തേറ്റു. വളയം മേഖലാ പ്രസിഡന്റ്‌ രാഹുൽ കുമാറിനാണ്‌ കുത്തേറ്റത്‌. ചെക്കോറ്റ അമ്പലത്തിന്‌ സമീപം മദ്യപിച്ചുകൊണ്ടിരുന്ന ആർഎസ്‌എസ്‌ സംഘമാണ്‌ ആക്രമിച്ചത്‌. മദ്യപാനം ചോദ്യം ചെയ്‌ത രാഹുലിനെ മൂർച്ചയുള്ള ആയുധംകൊണ്ട്‌ കഴുത്തിൽ കുത്തുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഷമിൽ, യദു എന്നീ ആർഎസ്‌എസുകരാണ്‌ ആക്രമണത്തിന്‌ പിന്നിൽ. യദുവിനെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. ഷമിൽ ഒളിവിലാണ്‌.

അമ്പല പരിസരത്ത്‌ ആർഎസ്‌എസ്‌ മദ്യപസംഘങ്ങൾ തമ്പടിക്കുന്നതായി സംശയമുള്ളതിനാൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു.

ബഹളംകേട്ട്‌ ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.



from Kerala || Deshabhimani ​Online ​News http://bit.ly/2HuPOev
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages