തിരുവനന്തപുരം> തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ താൽക്കാലിക തിരിച്ചടിയിൽ യുഡിഎഫ‌് മതിമറന്ന‌് ആഹ്ലാദിക്കേണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന‌് താൽക്കാലികമായി തിരിച്ചടി നേരിട്ടുവെന്നത‌് വസ‌്തുതയാണ‌്. അതിൽ സ്വാഭാവികമായും യുഡിഎഫിന‌് ആഹ്ലാദിക്കാം. എന്നാൽ ഈ വിജയം യുഡിഎഫ‌് എങ്ങനെ നേടിയെന്ന‌് കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ‌് ഫലം സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തല്ല. ഒരു തര വികാരവും എതിർപ്പും സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുവന്നിരുന്നില്ല. നവകേരളം സൃഷ‌്ടിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്കൊപ്പം നിൽക്കുന്ന നല്ലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫിനായി. അതിനായി പുകമറ സൃഷ‌്ടിച്ചു. രാജ്യം ഭരിക്കാൻ പോകുന്ന ശക്തിയാണ‌് കോൺഗ്രസ‌് എന്ന തെറ്റിദ്ധരണയും പരത്തി. അതുവഴി യുഡിഎഫിന‌് തൽക്കാലം വിജയിക്കാനായി.
ഒരു കാലത്ത‌് 404 സീറ്റുണ്ടായിരുന്ന കോൺഗ്രസിന്റെ ഇപ്പൊഴത്തെ സീറ്റ‌് 52 ആണ‌്. 13 സംസ്ഥാനങ്ങളിൽ ഒരു സീറ്റുമില്ല. രാജസ്ഥാൻ, മധ്യപ്രദേശ‌്, ചത്തീസ‌്ഗഢ‌് എന്നിവിടങ്ങളിൽ ഭരണം നേടിയ കോൺഗ്രസ‌് ഈ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയത‌് എത്രവേഗമാണ‌്. അമേഠിയെക്കുറിച്ച‌് ശരിയായ ഭയമുള്ളതിനാലാണ‌് ഒരു സീറ്റ‌് തേടി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത‌്. അത്തരം ഒരാളെയാണ‌് പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചത‌്. ഇപ്പോൾ പ്രതിപക്ഷനേതാവാകാൻ ബിജെപിയുടെ ഔദാര്യം വേണം.
യുഡിഫിന്റെ വിജയത്തിനായി വലതുപക്ഷ മാധ്യമങ്ങൾ വൻ പ്രചാര വേലയാണ‌് അഴിച്ചുവിട്ടത‌്. കേരളത്തിൽ ആദ്യമല്ല എൽഡിഎഫ‌് ഇത്തരം പരാജയം ഏറ്റുവാങ്ങുന്നത‌്. എന്നാൽ എല്ലാ പരാജയങ്ങളിൽനിന്നും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽതന്നെ എൽഡിഎഫ‌് കരകറിയിട്ടുണ്ട‌്. ഈ പരാജയത്തിൽനിന്ന‌് എൽഡിഎഫ‌് അതിവേഗം കരകയറും. ആ ചരിത്രമാണ‌് എൽഡിഎഫിന്റേതെന്നും മുഖ്യമന്ത്രി കണക്കുകൾ ഉദ്ധരിച്ച‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Micnch
via IFTTT
No comments:
Post a Comment