അവർ പറയുന്നു, ഞങ്ങൾ തന്നെയാണ‌് സ്വന്തം മക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

അവർ പറയുന്നു, ഞങ്ങൾ തന്നെയാണ‌് സ്വന്തം മക്കൾ



സംസ്ഥാനത്ത‌് ദത്തെടുക്കപ്പെട്ട കുട്ടികളിൽ  82 ശതമാനവും അതിൽ അഭിമാനിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. 69 ശതമാനം കുട്ടികളും ജന്മം നൽകിയവരെ അന്വേഷിക്കാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാന വനിത ശിശുവികസന വകുപ്പിനായി കളമശേരി രാജഗിരി കോളേജ‌് ഓഫ‌് സോഷ്യൽ സയൻസസ‌ാണ‌് ദത്തെടുക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ പഠനവിധേയമാക്കിയത‌്.

14 ജില്ലയിലായി ദത്തെടുത്ത 462 കുട്ടികളെയും 90 കൗമാരക്കാരെയും കേന്ദ്രീകരിച്ചായിരുന്നു പഠനം. ഈ മേഖലയിൽ സർക്കാർതലത്തിലെ ആദ്യപഠനമാണിത‌്.
രക്ഷാകർത്താക്കളിൽ 91 ശതമാനവും കുട്ടികളെ ദത്തെടുത്തതിൽ അഭിമാനം കൊള്ളുന്നു. 65 ശതമാനം കുട്ടികളും തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന വിവരം കൂട്ടുകാരോട‌് വെളിപ്പെടുത്തിയിട്ടുണ്ട‌്. 83 ശതമാനത്തിന‌് ഇക്കാര്യം രക്ഷാകർത്താക്കളോട‌് ചർച്ചചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ട‌്. എന്നാൽ, 17 ശതമാനത്തിന‌് കഴിയുന്നില്ല. സമൂഹത്തിന‌് ഈ കുട്ടികളെ ഉൾക്കൊള്ളുന്നതിൽ വിമുഖതയില്ലെന്ന‌് പഠനം സൂചിപ്പിക്കുന്നു.

സമൂഹത്തിൽനിന്ന‌് ഒരു പ്രശ‌്നവും നേരിടുന്നില്ലെന്നാണ‌് 90 ശതമാനം കുട്ടികളും അഭിപ്രായപ്പെട്ടത‌്. 58 ശതമാനം രക്ഷാകർത്താക്കളും കുട്ടികളോട‌് അവരെ ദത്തെടുത്തതാണെന്ന‌് വെളിപ്പെടുത്തിയിട്ടുണ്ട‌്. 43 ശതമാനം കുട്ടികളും തങ്ങൾ ദത്തെടുത്തതാണെന്ന വിവരം അറിയുന്നത‌് പത്തിനും പതിനഞ്ച‌് വയസ്സിനും ഇടയിലാണ‌്. കൂടുതൽ പേരും മനസ്സിലാക്കുന്നത‌് അമ്മവഴി. 68 ശതമാനം പേരെയും ദത്തെടുത്തത‌് ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴാണ‌്. 93 ശതമാനം പേരും ദത്തെടുത്ത കുട്ടികളെ ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ചതായി അഭിപ്രായപ്പെട്ടു. 96 ശതമാനം കുട്ടികളും പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാണ‌്.

10 ശതമാനം കുട്ടികൾക്ക‌് ജനന സർട്ടിഫിക്കറ്റില്ല
സംസ്ഥാനത്ത‌് നിയമവിരുദ്ധമായ ദത്തെടുക്കൽ നടക്കുന്നതായി റിപ്പോർട്ടിലുണ്ട‌്. പത്ത‌് ശതമാനം കുട്ടികൾക്ക‌് ജനന സർട്ടിഫിക്കറ്റ‌് ലഭിച്ചിട്ടില്ല. 32 ശതമാനം രക്ഷാകർത്താക്കൾക്കും കുട്ടികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച‌് ബോധ്യമില്ല.  പ്രശ‌്നങ്ങളുണ്ടാകുമ്പോൾ ആരെയാണ‌് സമീപിക്കേണ്ടതെന്നും അറിവില്ല.

ദത്തെടുത്ത വിവരം രക്ഷാകർത്താക്കൾ വഴിയല്ലാതെ കുട്ടികൾ അറിയുന്നത‌് പലവിധ മാനസിക സംഘർഷങ്ങളിലേക്ക‌് നയിക്കുന്നുണ്ട‌്. കൂടുതൽ പേരും ഇത‌് വെളിപ്പെടുത്താത്തത‌് ജന്മം നൽകിയവരെ തേടിപോകുമെന്ന ഭയത്താലാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2LHYKTj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages