നിലം നികത്താൻ വ്യാജരേഖ : കേസന്വേഷണം വിജിലൻസ‌് ഏറ്റെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

നിലം നികത്താൻ വ്യാജരേഖ : കേസന്വേഷണം വിജിലൻസ‌് ഏറ്റെടുത്തു


കൊച്ചി
ചൂർണിക്കരയിൽ നിലം നികത്താൻ വ്യാജരേഖ ചമച്ച കേസിന്റെ അന്വേഷണം വിജിലൻസ‌് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ലോക്കൽ പൊലീസിന്റെ പക്കലുള്ള രേഖകളും തെളിവുകളും കൈമാറണമെന്ന‌് ആവശ്യപ്പെട്ട‌് വിജിലൻസ‌് പൊലീസ‌ിന‌് കത്ത‌് നൽകി. എറണാകുളം റേഞ്ച‌് ഇൻസ‌്പെക‌്ടർ എം സുരേന്ദ്രനാണ‌് അന്വേഷണ ചുമതല.

ദേശീയ പാതയ‌്ക്ക‌് സമീപം കോടികൾ വിലവരുന്ന തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ ലാൻഡ‌് റെവന്യൂ കമീഷണറേറ്റിന്റെ വ്യാജ ഉത്തരവ‌് നിർമിച്ചെന്നാണ‌് കേസ‌്. കോൺഗ്രസ‌് നേതാവ‌് അബു, കമീഷണറേറ്റിലെ പ്യൂൺ അരുൺ എന്നിവരാണ‌് വിജിലൻസ‌് രജിസ‌്റ്റർ ചെയ‌്ത കേസിലെ ഒന്നും രണ്ടും പ്രതികൾ. അഴിമതി നിരോധന വകുപ്പ‌് പ്രകാരമാണ‌് ഇരുവർക്കുമെതിരെ കേസെടുത്തത‌്. കേസിൽ ആലുവ ഈസ‌്റ്റ‌് പൊലീ‌സ‌് അബുവിനെയും അരുണിനെയും അറസ‌്റ്റ‌് ചെയ‌്തിരുന്നു. വ്യാജരേഖ നിർമിക്കാൻ ഭൂ ഉടമ ഹംസയിൽനിന്ന‌് 7 ലക്ഷം രൂപ അബു വാങ്ങി. ഇതിൽ 30,000 രൂപയാണ‌് അരുണിന‌് പ്രതിഫലം നൽകിയതെന്ന‌് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസ‌് ഏറ്റെടുത്തതോടെ വിജിലൻസ‌് അന്വേഷണം ആരംഭിച്ചു. അബുവിനെ കസ‌്റ്റഡിയിൽ വാങ്ങി കൈയക്ഷരം പരിശോധിക്കുമെന്ന‌് ഇൻസ‌്പെക‌്ടർ എം സുരേന്ദ്രൻ പറഞ്ഞു. പൊലീസിന്റെ പക്കലുള്ള കേസ‌് ഡയറി ഉൾപ്പെടെയുള്ള രേഖകൾ, തെളിവുകൾ എന്നിവ കൈമാറണമെന്ന‌ും ആവശ്യപ്പെട്ടിട്ടുണ്ട‌്. അന്വേഷണ റിപ്പോർട്ട‌് മൂവാറ്റുപുഴ വിജിലൻസ‌് കോടതിക്ക‌് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2JV7tyV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages