കെഎസ്എഫ്ഇ പ്രവാസിചിട്ടി: യൂറോപ്പിലും മലയാളി കൂട്ടായ‌്മകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

കെഎസ്എഫ്ഇ പ്രവാസിചിട്ടി: യൂറോപ്പിലും മലയാളി കൂട്ടായ‌്മകൾ


കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഇടപാടുകൾ ഇനി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും. ആവേശകരമായ സ്വീകരണമാണ് ഇതിനകം ചിട്ടിക്ക് യൂറോപ്പിലെ മലയാളികളിൽനിന്ന് ലഭിക്കുന്നത്.

രജിസ്‌ട്രേഷൻ ആരംഭിച്ചയുടൻ യു കെ, ഫ്രാൻസ്, സ്പെയിൻ, നോർവേ, നെതർലൻഡ്, ജർമനി, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ള നിരവധിപേർ ചിട്ടിയിൽ ചേർന്നു. കെ വൈ സി ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കി. ചിട്ടിയുടെ പ്രചരണാർഥം വോസ‌്റ്റഷെയർ, ബോണിമൗത്ത‌്, ഡബ്ലിൻ എന്നിവിടങ്ങളിൽ മലയാളി കൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ട‌്. മൂന്നിടങ്ങളിലും ധനമന്ത്രി മലയാളികളുമായി സംവദിക്കും. യൂറോപ്പിലും പ്രവാസി ചിട്ടിയുടെ സേവനം പൂർണമായും ഓൺലൈനായാണ് ലഭ്യമാവുക.

പ്രവാസികൾക്ക് 10ലക്ഷം വരെയുള്ള ചിട്ടി ബാധ്യതയ്ക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ,  24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾ സെന്റർ എന്നിവ ലഭിക്കും. ചിട്ടിയിൽ ചേരുന്നതിനു ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ് ബാങ്കിങ‌്, ഡെബിറ്റ് കാർഡ്  എന്നിവയും ഇന്റർനാഷണൽ ഡെബിറ്റ് കാർഡും ഉപയോഗിക്കാം. വെബ്സൈറ്റ് വഴിയും ആൻഡ്രോയ്ഡ്/ ഐഫോൺ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ചിട്ടികളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം. പണത്തിന് അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടി തുക ഇനി അടയ‌്ക്കുവാനുള്ള തവണകൾക്ക് (മേൽബാധ്യതയ്ക്ക് ) ജാമ്യംനൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈപ്പറ്റാം.

വരിക്കാർക്ക് നേരിട്ടല്ലാതെ കേരളത്തിലെ ഏത് കെഎസ്എഫ്ഇ ബ്രാഞ്ചിലും ജാമ്യരേഖ സമർപ്പിക്കുവാനും, ജാമ്യനടപടികളുടെ പുരോഗതി ഓൺലൈനായി തത്സമയം നിരീക്ഷിക്കാനുമാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2WSFpzY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages