കേരളത്തിന്റെ പ്രിയനേതാവ‌് ഇ കെ നായനാരുടെ വിയോഗത്തിന‌് ഞായറാഴ‌്ച 15 വയസ്സ‌്. കമ്യൂണിസ‌്റ്റ‌്–- തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ‌്, ഏറ്റവും കൂടുതൽ കാലം കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം ജനങ്ങൾ നെഞ്ചേറ്റിയ നായനാർ 2004ലെ ലോക‌്സഭാ തെരഞ്ഞെടുപ്പുവേളയിലാണ‌് ഓർമയായത‌്.
സിപിഐ എം നേതൃത്വത്തിൽ രാവിലെ 8.30ന‌് പയ്യാമ്പലത്തെ സ‌്മൃതിമണ്ഡപത്തിൽ പുഷ‌്പാർച്ചനയും 9.30ന‌് ബർണശേരിയിലെ നായനാർ അക്കാദമിയിൽ അനുസ‌്മരണ യോഗവുംചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ തുടങ്ങിയവരും കെ പി ശാരദ ടീച്ചർ ഉൾപ്പെടെ നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
വൈകിട്ട‌് അഞ്ചിന‌് നായനാരുടെ ജന്മനാടായ കല്യാശേരിയിൽ അനുസ‌്മരണ റാലി സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള ഉദ‌്ഘാടനംചെയ്യും. വൈകിട്ട‌് 4.30ന‌് മാങ്ങാട‌് കേന്ദ്രീകരിച്ച‌് ചുവപ്പുവളണ്ടിയർ മാർച്ചും മാങ്ങാട‌്, കീച്ചേരി എന്നിവിടങ്ങളിൽനിന്ന‌് ബഹുജന പ്രകടനവും ആരംഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2EiiBT0
via IFTTT
No comments:
Post a Comment