നിയമസഭാ സമിതികളുടെ പ്രവർത്തനം സമൂഹം കൂടുതലായി അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ നടപടികൾപോലെ സമിതികളുടെ പ്രവർത്തനം ജനം അറിയാത്ത നിലയുണ്ട്. നിയമസഭാ സബ്ജക്ട് കമ്മിറ്റികളിൽ മന്ത്രിമാർ അധ്യക്ഷരായി ഇരിക്കേണ്ടതുണ്ടോ എന്ന കാര്യം ഗൗരവമായി പരിശോധിക്കണമെന്നും "നിയമസഭാ സമിതികളുടെ പ്രവർത്തനം, ഇ- നിയമസഭ' എന്നീ വിഷയങ്ങൾ സംബന്ധിച്ച് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
എക്സിക്യൂട്ടീവിന‌് നിയമസഭയോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ നിയമസഭാ സമിതികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം തൃപ്തികരമാണ്. ജനപ്രതിനിധികൾക്ക് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് സമിതികൾ. നിയമനിർമാണത്തിന്റെ കാര്യത്തിൽ നമ്മുടെ നിയമസഭ മറ്റു സഭകൾക്കും പാർലമെന്റിനുംവരെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അധ്യക്ഷനായി. മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, എംഎൽഎമാരായ എം കെ മുനീർ, കെ സി ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ വി ശശി, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ് എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WTnMzY
via IFTTT
No comments:
Post a Comment