നെതര്‍ലന്റ്> മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക സന്ദര്‍ശനത്തിനായി നെതര്‍ലന്റ്സില്‍ എത്തി. അംബാസഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്ക്ക് സ്വീകരണം നല്കി. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു.
.jpg)
വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നെതര്‍ലന്‍ഡ്സ് നടപ്പാക്കുന്ന മാതൃകകള്‍ മനസിലാക്കുക സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമാണ്. 13-ന് നടക്കുന്ന യുഎന്‍ പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി. പ്രമുഖ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവയ്ക്കും.
from Kerala || Deshabhimani Online News http://bit.ly/303qi8Z
via IFTTT
No comments:
Post a Comment