മുഖ്യമന്ത്രി ലോകശ്രദ്ധ പിടിച്ചുപറ്റി: -മുരളി തുമ്മാരുകുടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

മുഖ്യമന്ത്രി ലോകശ്രദ്ധ പിടിച്ചുപറ്റി: -മുരളി തുമ്മാരുകുടി

ജനീവ
മഹാപ്രളയത്തെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ലോക ശ്രദ്ധ പിടിച്ചുപറ്റിയതായി ഐക്യരാഷ്‌ട്രസഭ ദുരന്തനിവാരണസേനാ തലവൻ മുരളി തുമ്മാരുകുടി ഫേസ‌്ബുക്കിൽ കുറിച്ചു.  ഐക്യരാഷ്ട്രസഭയും ലോക ബാങ്കും യൂറോപ്യൻ കമീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനർ നിർമാണ കോൺഗ്രസിൽ മുഖ്യപ്രഭാഷണം മുഖ്യമന്ത്രി നടത്തി. ഇന്ത്യയിലെ ഒരു നേതാവിന് ആദ്യമായാണ‌് ഇത്തരമൊരു അവസരം ലഭിക്കുന്നത്.

2018ലെ പ്രളയദുരന്തം കേരളം നേരിട്ട രീതി, അതിൽ മുഖ്യമന്ത്രിയുടെ നേതൃത്വമെല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ ദുരന്തനിവാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ഒരു പ്രദർശനവും കേരളത്തിലെ പുനർനിർമാണം എന്ന പ്രത്യേക സെഷനും നടക്കുന്നുണ്ട‌്.

193 രാജ്യങ്ങളിൽനിന്നായി ആയിരക്കണക്കിന് നേതാക്കളും യുഎൻ ഉദ്യോഗസ്ഥരും ദുരന്തനിവാരണ വിദഗ്ധരുമെല്ലാം പങ്കെടുക്കുന്നുണ്ട‌്. മൊത്തത്തിൽ കേരളത്തിന് നല്ല ശ്രദ്ധ കിട്ടുന്നുണ്ടെന്നും യൂറോപ്പിൽ മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണെന്നും തുമ്മാരുകുടി ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2HvTNYC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages