പണം മോഷ്‌ടിക്കൽ : ആരോപണം തെളിയിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താനെ വെല്ലുവിളിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

പണം മോഷ്‌ടിക്കൽ : ആരോപണം തെളിയിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താനെ വെല്ലുവിളിച്ച്‌ കോൺഗ്രസ്‌ നേതാവ്‌

കൊച്ചി> പണം അപഹരിച്ചുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ  ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പൃത്വിരാജ് കുണ്ടറ. ഉണ്ണിത്താനെതിരെ രൂക്ഷ ഭാഷയിൽ ആക്ഷേപിച്ച് പൃത്വിരാജ് ഫെയ്സ്ബുക്കിൽ ആണ്‌ വെല്ലുവിളിച്ച്‌ പോസ്റ്റിട്ടത്‌.  തന്റെ ഭാര്യയെ ഉണ്ണിത്താന്റെ ഗുണ്ടകൾ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നുവെന്നും പൃആരോപണം.

കാസർഗോഡ് തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് കൊല്ലത്തെ കോൺഗ്രസ് പ്രാദേശിക നേതാവായ  പൃത്വിരാജ് 8 ലക്ഷം രൂപ അപഹരിച്ചു എന്നാരോപിച്ച്‌ രാജ്മോഹൻ ഉണ്ണിത്താൻ പോലീസിൽ ഇന്നശൽ പരാതി നൽകിയിരുന്നു.  തുടർന്നാണ് ഉണ്ണിത്താനെ ആരോപണം തെളിയിക്കാൻ പൃത്വിരാജ് വെല്ലുവിളിച്ചത്. ഉണ്ണിത്താന്റെ അടുത്ത അനുയായി കൂടിയാണ്‌ കൊല്ലം സ്വദേശിയായ പൃത്വിരാജ്‌.

രാജ് മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ച് ലക്ഷം രൂപ നൽകാനുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താന്റെ  ഗുണ്ടകൾ തന്റെ  ഭാര്യയെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നുവെന്നും ഇതിന്റെ ശബ്ദരേഖ തെളിവായുണ്ടെന്നും പൃത്വിരാജ് വെളിപ്പെടുത്തി.

ഉണ്ണിത്താനെ ആക്ഷേപിച്ചു കൊണ്ട് പൃത്വിരാജിട്ട ഫെയിസ്ബുക്ക് പോസ്റ്റിൽ തന്റെ കൂട നടന്ന് താൻ വാങികൊടുത്ത ഭക്ഷണവും കഴിച്ചിട്ടാണ് ഉണ്ണിത്താൻ ആരോപണം ഉന്നയിക്കുന്നതെന്ന് പറയുന്നുണ്ട്‌.

തെരഞ്ഞെടുപ്പ‌് പ്രചാരണ  സമയത്ത‌് മേൽപ്പറമ്പിലെ  വാടക വീട്ടിലായിരുന്നു ഉണ്ണിത്താൻ താമസിച്ചത‌്. കൊല്ലത്തുനിന്നെത്തിയ സഹായികളും കൂടെയുണ്ടായിരുന്നു. ഇവരാണ‌് ഫണ്ട‌് കൈകാര്യം ചെയ‌്തത‌്. തെരഞ്ഞെടുപ്പ‌ിനായി ചെലവഴിച്ച ഫണ്ടിന്റെ കണക്കിൽ എട്ട‌് ലക്ഷത്തിന്റെ കുറവുണ്ടായപ്പോൾ ഉണ്ണിത്താൻ പൃഥ്വിരാജിനോട‌് ചോദിച്ചു.  പൃഥ്വിരാജ‌്,  അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തുവെന്ന‌് രാജ‌്മോഹൻ ഉണ്ണിത്താൻ പരാതിയിൽ പറയുന്നു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Q0kM2b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages