17 കാരിയെ ലൈംഗികമായി ആക്രമിച്ചു; ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

17 കാരിയെ ലൈംഗികമായി ആക്രമിച്ചു; ബിജെപി സ്ഥാനാര്‍ഥി അറസ്റ്റില്‍

കൊല്‍ക്കത്ത> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി  ആക്രമിച്ച പശ്ചിമ ബംഗാള്‍ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു.പോക്‌സോ നിയമപ്രകാരം സ്ഥാനാര്‍ഥിയായ നിലഞ്ജന്‍ റോയിക്കെതിരെ കേസെടുത്തു. ഏപ്രില്‍ 26നായിരുന്നു സംഭവം.

 ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.റോയിക്കതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ആദ്യഘട്ടത്തില്‍ പൊലീസ് കേസെടുത്തില്ലെന്നും പിന്നീടാണ് കേസെടുക്കാന്‍ കയ്യാറായതെന്നും  സംസ്ഥാനബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അനന്യ ചാറ്റര്‍ജി പറഞ്ഞു. റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
 



from Kerala || Deshabhimani ​Online ​News http://bit.ly/2w0eerj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages