യുവാവിനെ വെടിവച്ചുകൊന്ന പ്രതി പിടിയിൽ; കണ്ടെത്തിയത‌് വനത്തിനുള്ളിൽ അവശനിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

യുവാവിനെ വെടിവച്ചുകൊന്ന പ്രതി പിടിയിൽ; കണ്ടെത്തിയത‌് വനത്തിനുള്ളിൽ അവശനിലയിൽ


പുൽപ്പള്ളി
യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ അയൽവാസിയായ  പ്രതി പിടിയിൽ. പുൽപ്പള്ളി കാപ്പിസെറ്റ‌് കന്നാരംപുഴ കാട്ടുമാക്കൽ പത്മനാഭന്റെ മകൻ നിധിൻ (32) വെടിയേറ്റ‌് മരിച്ച സംഭവത്തിലാണ‌് അയൽവാസിയായ പുളിക്കൽ ഷാർളി(44) യെ പുൽപ്പള്ളി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ചീയമ്പം എഴുപത്തിമൂന്ന‌് വനത്തിൽ  അവശനിലയിൽ കിടക്കുകയായിരുന്ന  പ്രതിയെ പൊലീസ‌ും വനംവകുപ്പും നാട്ടുകാരും ചേർന്ന‌് ഞായറാഴ്ച നടത്തിയ തെരച്ചിലിലാണ‌് കണ്ടെത്തിയത‌്. പകൽ രണ്ടോടെയാണ‌്  കണ്ടത‌്.  പ്രതിയുടെ കൈയിൽനിന്നും വെടിവെയ്ക്കാനുപയോഗിച്ച നാടൻതോക്കും പൊലീസ‌് കണ്ടെടുത്തു. 

വീട്ടിൽനിന്നും ഒരുകിലോമീറ്റർ അകലെ  വനത്തിനുള്ളിൽ തീർത്തും അവശനായ നിലയിലാണ‌് ഷാർളിയെ പൊലീസ‌് കണ്ടത‌്.  മരിച്ച നിധിനും സുഹൃത്തുക്കളും ചേർന്ന‌്  മർദിച്ചെന്ന‌് ഇയാൾ പറഞ്ഞതായി പുൽപ്പള്ളി സി ഐ ഇ പി സുരേശൻ പറഞ്ഞു. താടിയെല്ലിനും കാലിനും കൈക്കും പരിക്കുണ്ട‌്.  പ്രതിയെ പിടികൂടിയ ഉടൻ  ബത്തേരി താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക‌്സറേയുൾപ്പെടെ എടുത്തിട്ടുണ്ട‌്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വിശദമായ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആശുപത്രിയിൽനിന്നും ഡിസ‌്ചാർജ‌് ചെയ‌്താൽ  കോടതിയിൽ  ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ‌് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ‌് നിധിൻ വെടിയേറ്റ‌് മരിച്ചത‌്. വെടികൊണ്ട നിധിന്റെ പിതൃസഹോദരൻ കിഷോർ(50) വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ‌്. നിധിന്റെയും കിഷോറിന്റെയും കുടുംബങ്ങൾ തമ്മിൽ വിവിധ കാരണങ്ങളാൽ നിലനിന്നിരുന്ന സംഘർഷമാണ‌് കൊലപാതകത്തിൽ കലാശിച്ചത‌്. വെള്ളിയാഴ‌്ച രാത്രി  ഷാർളി വീട്ടിലേക്ക‌് പോകുംവഴി നിധിനും സുഹൃത്തുക്കളും ചേർന്ന‌് മർദിച്ചു. വീട്ടിലെത്തിയ ഷാർളി തോക്കെടുത്ത‌് നിധിന്റെ വീടിന‌് സമീപത്തെത്തി. വീടിന‌് മുന്നിൽ നിൽക്കുകയായിരുന്ന നിധിന്റെയും കിഷോറിന്റെയും നേർക്ക‌് വെടിയുതിർക്കുകയായിരുന്നു.

ഇടതുനെഞ്ചിൽ വെടിയേറ്റ നിധിൻ തൽക്ഷണം മരിച്ചു.  കിഷോറിന‌് വയറിനാണ‌് പരിക്കേറ്റത‌്. വെടിവെച്ചതിനുശേഷം ഷാർളി തോക്കുമായി സമീപത്തെ വനത്തിലേക്ക‌് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ‌് നായയെ ഉൾപ്പെടെ ഉപയോഗിച്ച‌്  ശനിയാഴ്ച ഷാർളിക്കായി വനത്തിനുള്ളിൽ പൊലീസും വനപാലകരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ‌് പകൽ രണ്ടോടെ കണ്ടെത്തിയത‌്. ഷാർളിക്കുനേരെ നിധിന്റെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നും മുമ്പ‌്  പലതവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്ന‌് ഷാർളിയുടെ ബന്ധുക്കൾ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2X7jUvf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages