തിരുവനന്തപുരം > സ‌്കൂൾ അടയ‌്ക്കും മുമ്പുതന്നെ അടുത്തവർഷത്തെ പാഠപുസ‌്തകങ്ങൾ വിദ്യാലയങ്ങളിലെത്തിച്ച‌് ചരിത്രംസൃഷ്ടിച്ച പൊതുവിദ്യാഭ്യാസ വകുപ്പ‌് അവയുടെ ഓൺലൈൻ പതിപ്പുകളും ലഭ്യമാക്കി. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുമാണ‌് ഓൺലൈനിലും ലഭിക്കുക.
മലയാളം, ഇംഗ്ലീഷ‌്, തമിഴ‌്, കന്നട എന്നിങ്ങനെ കേരളം പ്രസിദ്ധീകരിക്കുന്ന മുഴുവൻ മീഡിയം പാഠപുസ‌്തകങ്ങും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ സമഗ്ര പോർട്ടലിലുണ്ട‌്. ഒടുവിൽ എസ‌്സിഇആർടി സമഗ്രമാക്കിയ ഒമ്പത‌്, പത്ത‌് ക്ലാസുകളിലെ പാഠപുസ‌്തകങ്ങൾ ഉൾപ്പെടെ www.samagra.kite.kerala.gov.in പോർട്ടൽ വഴി ലഭിക്കും. ഹോം പേജിലെ ‘ടെക്സ്റ്റ് ബുക്സ്’ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച് പാഠപുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകളാണ‌് ലഭിക്കുക.
ഇതിനു പുറമെ പ്ലേ സ്റ്റോറിൽ ‘ SAMAGRA’ എന്ന് നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ ആപ്പുവഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ റിസോഴ്സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും. പ്രൈമറിമുതൽ ഹയർ സെക്കൻഡറിതലംവരെയുള്ള എല്ലാ അധ്യാപകർക്കും നാലുദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും മെയ് മാസത്തിൽ നൽകുന്നതിനാൽ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങൾ തയ്യാറാക്കാനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റൽ പാഠഭാഗങ്ങൾ സഹായിക്കും.
from Kerala || Deshabhimani Online News http://bit.ly/2DOeIFf
via IFTTT
No comments:
Post a Comment