ഫോണി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡിഷയിലെ വൈദ്യുതി മേഖലയെ പൂർവ സ്ഥിതിയിലാക്കാൻ കേരളത്തിൽ നിന്ന് കെഎസ്ഇബി വിദഗ്ധ സംഘത്തെ അയക്കും. മുപ്പത് പേരടങ്ങുന്ന ആദ്യ സംഘം ഒഡിഷക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് തീരുമാനം. കെഎസ്ഇബി എൻജിനിയർമാരും സബ് എൻജിനിയർമാരും ലൈൻമാൻമാരുമടങ്ങുന്ന ഇരുനൂറിലധികം വിദഗ്ധ സംഘത്തെയാണ് അയക്കുക. ഇവരെ അയക്കുന്നതിനും ഉപകരണങ്ങൾ കൊണ്ടുപോകുന്നിതിനും പ്രത്യേക ബോഗി അനുവദിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണി ചുഴലിക്കാറ്റിൽ ഒഡിഷയില വൈദ്യുത ഉൽപ്പാദന, വിതരണ ശൃംഖലയാകെ താറുമാറായി കോടികളുടെ നാശമാണ് ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ തകർന്ന വൈദ്യുതി സംവിധാനങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ കെഎസ്ഇബി വിദഗ്ധ സംഘം വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്.
ഒഡിഷയിലേക്ക് സംഘത്തെ അയക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണുവിന്റെ നേതൃത്വത്തിൽ കെഎസ്ഇബിയുമായും റെയിൽവേയുമായും ചർച്ച നടത്തി. ഒഡിഷക്ക് സഹായമായി 10 കോടി നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Ji3ugD
via IFTTT
No comments:
Post a Comment