പൊന്നൂട്ടിക്ക‌് കണ്ണീർ തുടയ‌്ക്കാം; ഇനി തനിച്ചല്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

പൊന്നൂട്ടിക്ക‌് കണ്ണീർ തുടയ‌്ക്കാം; ഇനി തനിച്ചല്ല

കോഴിക്കോട‌്>
 ‘അച്ഛാ, അച്ഛന്റെ പൊന്നൂട്ടിക്ക‌് ഫുൾ എ പ്ലസ‌് ആണച്ഛാ’

ആഹ്ലാദക്കണ്ണീരിനൊപ്പം പൊന്നൂട്ടിയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ‌് ബോധമില്ലാതെ കിടക്കുന്ന അച്ഛനെ ഉണർത്താൻ കിടക്കക്കരികിലിരുന്ന‌് ഉറക്കെ വായിച്ച‌് പഠിച്ച‌ാണ‌് ആര്യയെന്ന പൊന്നൂട്ടിക്ക‌് എസ‌്‌എസ‌്എൽസിക്ക‌് ഫുൾ എ പ്ലസ‌് നേടിയത‌്. മലാപറമ്പിലെ വാടകവീട്ടിൽ എത്തി മന്ത്രിമാർ അനുമോദനം അറിയിച്ചപ്പോൾ അവൾ വിതുമ്പിപോയി. 

മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും മേയർ തോട്ടത്തിൽ രവീന്ദ്രനും വ്യാഴാഴ‌്ച രാവിലെയാണ‌് ആര്യയെ കാണാൻ എത്തിയത‌്. മുന്നോട്ടുള്ള യാത്രക്ക‌് സർക്കാർ ഒപ്പമുണ്ടെന്ന ഉറപ്പ‌ിൽ അവൾക്കിനി സ്വപ‌്നം കാണാം. അച‌്ഛന്റെ തുടർ ചികിത്സ മെഡിക്കൽ കോളേജ‌് പ്രിൻസിപ്പലിനെ വിളിച്ച‌് മന്ത്രി ടി പി രാമകൃഷ‌്ണൻ  ഉറപ്പാക്കി. ആര്യക്കും കുടുംബത്തിനും സ്വന്തമായി വീടെന്ന സ്വപ‌്നം യാഥാർഥ്യമാക്കുന്നത‌് സംബന്ധിച്ച‌് ആലോചിക്കുകയാണെന്നും ടി പി പറഞ്ഞു.

കോഴിക്കോട‌് പ്രോവിഡൻസ‌് ഗേൾസ‌് ഹൈസ‌്കൂൾ വിദ്യാർഥിയും സ‌്കൂളിലെ സ്റ്റുഡൻസ‌് പൊലീസ‌് കാഡറ്റ‌് കമാൻഡറുമായ ആര്യയുടെ ദുഃഖം മാധ്യമങ്ങളിലൂടെ അറിഞ്ഞ‌ാണ‌് മന്ത്രിമാർ വീട്ടിലെത്തിയത‌്. മലാപ്പറമ്പ‌് വനിതാ പോളിടെക‌്നിക്കിനടുത്ത‌് ഓടിട്ട ചെറിയൊരു വാടക വീട്ടിലാണ‌് ആറ‌ു വർഷമായി ആര്യയും അച്ഛൻ രാജനും അമ്മ സബിതയും. കഴിഞ്ഞ ക്രിസ‌്മസ‌് ദിനത്തിൽ കോട്ടയത്ത‌് വച്ച‌് ഓട്ടോ ഇടിച്ചാണ‌് രാജന്റെ ഓർമ നഷ്ടമായത‌്. ഓർമ തിരിച്ച‌ുകിട്ടാൻ ഡോക‌്ടർമാർ നിർദേശിച്ചത‌് ഇഷ്ടപ്പെട്ടവരുടെ ശബ‌്ദം തുടർച്ചയായി കേൾപ്പിക്കണമെന്നാണ‌്. അങ്ങനെ അച്ഛന്റെ ‘പൊന്നൂട്ടി’ കട്ടിലിനരികിലിരുന്ന‌് ഉറക്കെ വായനയും പഠിപ്പും തുടങ്ങി. ഒടുവിൽ എസ‌്എസ‌്എൽസി ഫലം വന്നപ്പോൾ എല്ലാത്തിനും എ പ്ലസ‌്. മന്ത്രി നിർദേശിച്ചതനുസരിച്ച‌് പകൽ മൂന്നോടെ മെഡിക്കൽ കോളേജ‌് പ്രിൻസിപ്പൽ ഡോ. വി ആർ  രാജേന്ദ്രന്റെയും സൂപ്രണ്ട‌് കെ ജി സജീത‌് കുമാറിന്റെയും  നേതൃത്വത്തിൽ ആറംഗ വിദഗ‌്ധ സംഘം ആര്യയുടെ വീട്ടിലെത്തി. മരുന്ന‌് മുഴുവൻ മാറ്റി നൽകും.



ആര്യ ഇനി തനിച്ചല്ല
ആര്യയുടെ എ പ്ലസ‌് വിജയത്തിന‌് പൊൻതിളക്കമാണ‌്. പ്രതിസന്ധികളിൽ തളരാതെ അവൾ അച‌്ഛന‌് കൂട്ടിരുന്ന‌് കിട്ടിയ വിജയം. ഈ മിടുക്കിയുടെ ജീവിതദുരിതം അറിഞ്ഞ‌് നിരവധി സഹായങ്ങളാണ‌് എത്തുന്നത‌്.

മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും ഒരുമിച്ച‌് എത്തി ആ കുടുംബത്തെ ചേർത്തുപിടിക്കുമ്പോൾ പകരുന്നത‌് സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശമാണ‌്.  ‘അച്ഛാ, അച്ഛന്റെ പൊന്നൂട്ടിക്ക‌് ഫുൾ എ പ്ലസ‌് ആണച്ഛാ’ എന്ന അവളുടെ  കണ്ണീരിൽ കുതിർന്ന നിലവിളിയും സർക്കാർ കേട്ടു.

ഗ്യാസ‌് പൈപ്പ‌് മെക്കാനിക്കാണ‌് രാജൻ. ഒരു സെന്റ‌് ഭൂമി പോലും രണ്ട‌ുപേർക്കുമില്ല. മൂന്നിടത്ത‌് വാടക വീട്ടിൽ കഴിഞ്ഞു. അപകടത്തെ തുടർന്ന‌് ഒന്നരമാസത്തോളം   കോട്ടയത്ത‌് ആശുപത്രിയിലായി.  രാജന്റെ  സുഹൃത്തുക്കളുടെ സഹായവും മകൾക്ക‌് വിദ്യാർഥികൾ പിരിച്ച‌ുകൊടുത്ത തുക കൊണ്ടാണ‌് ഇതുവരെ കഴിഞ്ഞത‌്.

‘ഒരു രൂപ പോലും ഞങ്ങൾക്ക‌് കടമുണ്ടായിരുന്നില്ല സാർ...  ചേട്ടന്റെ വരുമാനം കൊണ്ട‌് ഞങ്ങൾ നിത്യവും സന്തോഷത്തോടെ കഴിഞ്ഞു. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യാനുള്ള കാശ‌ുപോലും ഇവിടെയില്ല’ –- മന്ത്രിമാർക്ക‌് മുന്നിൽ ആര്യയുടെ അമ്മ സബിതയുടെ കണ്ണുകൾ നിറഞ്ഞു.  ‘ചികിത്സ ഇനി സർക്കാർ ചെയ്യും. വീടില്ലാത്ത പ്രശ‌്നവും എങ്ങനെ പരിഹരിക്കാമെന്ന‌് ആലോചിക്കും. കോർപറേഷന്റെയും സഹായം തേടും. തെരഞ്ഞെടുപ്പ‌്  ചട്ടങ്ങൾ നിലവിലുള്ളതിനാൽ ഇപ്പോൾ ഒന്നും പറയാനാവില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഒരു തീരുമാനമുണ്ടാക്കും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ടാകും.’ മന്ത്രി ടി പി രാമകൃഷ‌്ണൻ സബിതക്ക‌് ഉറപ്പ‌ുനൽകി. ഈ വാർത്ത ജനങ്ങളുടെ മുന്നിലെത്തിച്ച മാധ്യമ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി നിർമലനും പ്രാദേശിക പാർടി നേതാക്കളും മന്ത്രിമാർക്കൊപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News http://bit.ly/2Ju1DEE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages