തിരുവനന്തപുരം> മെഡിക്കൽ പ്രവേശനത്തിനായി നാഷണൽ ടെസ‌്റ്റിങ‌് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഞായാറാഴ‌്ച. സംസ്ഥാനത്ത‌് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട‌് ജില്ലകളിലെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം കുട്ടികളാണ‌് പരീക്ഷ എഴുതുന്നത‌്.
രാജ്യത്താകമാനം 154 കേന്ദ്രങ്ങളാണ‌് സജ്ജീകരിച്ചത‌്. ഫോണി ചുഴലിക്കാറ്റ‌് നാശം വിതച്ച ഒഡിഷയിൽ പരീക്ഷ മാറ്റിവച്ചു. 15.19 ലക്ഷം വിദ്യാർഥികളാണ‌് നീറ്റിന‌് രജിസ്റ്റർ ചെയ‌്തത‌്. പാലക്കാട‌്, ആലപ്പുഴ ജില്ലകളിൽ അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയതായി എൻടിഎ നേരത്തേ അറിയിച്ചിരുന്നു. ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന കുട്ടികൾ എൻടിഎ വെബ‌്‌സൈറ്റിൽനിന്ന‌് ഡൗൺലോഡ‌് ചെയ്ത പുതിയ അഡിമിറ്റ‌് കാർഡുമായാണ‌് പരീക്ഷയ്ക്ക‌് എത്തേണ്ടത‌്. മുൻവർഷങ്ങളിലേതുപോലെ കർശന മാർഗനിർദേശങ്ങളാണ‌് പരീക്ഷാർഥികൾക്കായി പുറപ്പെടുവിച്ചത‌്.
പകൽ ഒന്നരയ്ക്കുതന്നെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം. അഡ‌്മിറ്റ‌് കാർഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കരുതണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡ്രസ‌് കോഡുണ്ട‌്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രം ധരിക്കണം. സൺ ഗ്ലാസ‌് ഉപയോഗിക്കരുത‌്. ഡോക്ടർ നിർദേശിച്ച കണ്ണടയും ലെൻസും ഉപയോഗിക്കുന്നതിൽ വിലക്കില്ല. സാരി, ഷാൾ, വലിയ ബട്ടൺ, ലോഹ ക്ലിപ്പ‌്, സിബ്ബ‌് എന്നിവയുള്ള വസ്ത്രങ്ങൾ അനുവദിക്കുന്നതല്ല. വാച്ച‌്, ബ്രേസ‌്‌ലെറ്റ‌്, ഹെയർ ക്ലിപ്പ‌്, മോതിരം, കമ്മൽ തുടങ്ങിയ ആഭരണങ്ങളും ഹൈ ഹീൽ ചെരുപ്പും അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കൾ, വാട്ടർ ബോട്ടിൽ, ജ്യോമെട്രി ബോക്സ‌് എന്നിവയ്ക്കും വിലക്കുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2DQMAB4
via IFTTT
No comments:
Post a Comment