ഇരട്ടവോട്ട്‌ ചെയ‌്ത ലീഗ‌് നേതാവിനെതിരെ പരാതി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ഇരട്ടവോട്ട്‌ ചെയ‌്ത ലീഗ‌് നേതാവിനെതിരെ പരാതി നൽകി

ശ്രീകണ്ഠപുരം > ചെങ്ങളായിയിൽ മുസ്ലിംലീഗ് നേതാവ് ഇരട്ട വോട്ടുചെയ‌്തതിൽ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷനും  വരണാധികാരിയായ കലക്ടർക്കും പരാതി നൽകി.  ലീഗ് ചെങ്ങളായി ശാഖാ ജനറൽ സെക്രട്ടറി സി അബ്ദുൾ ഖാദറിനെതിരെയാണ്  എൽഡിഎഫ് ചെങ്ങളായി ബൂത്ത് സെക്രട്ടറി ടി ഒ ശാർങധരൻ പരാതി നൽകിയത്.

തളിപ്പറമ്പ് മണ്ഡലത്തിലെ 58–- -ാം നമ്പർ ബൂത്തായ കുറുമാത്തൂർ സ്കൂളിലെ 1144 –-ാം നമ്പറായി വോട്ട് രേഖപ്പെടുത്തിയ അബ്ദുൾ ഖാദർ ഇരിക്കൂർ മണ്ഡലത്തിലെ 71 –--ാം ബൂത്തായ ചെങ്ങളായി മാപ്പിള എൽപി സ്കൂളിൽ 1071 –-ാം നമ്പർ വോട്ടറായും വോട്ട് ചെയ്തു.   കുറുമാത്തൂരിൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൾ ഖാദർ എന്ന വിലാസമാണ് വോട്ടർ പട്ടികയിലുള്ളത്. ചെങ്ങളായിയിൽ കെയർ ഓഫ് അവ്വുമ്മ എന്ന വിലാസമാണുള്ളത്.
 
രണ്ട് വോട്ടർ പട്ടികയുടെയും പകർപ്പ് സഹിതമാണ് പരാതി നൽകിയത്. അബ്ദുൾ ഖാദർ ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ജനസേവന കേന്ദ്രം ദുരുപയോഗം ചെയ്തതായും പരാതിയിലുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ  71 –-ാംനമ്പർ ബൂത്തിൽ യുഡിഎഫ‌്   വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന‌് കാണിച്ച് നേരത്തെ എൽഡിഎഫ് പരാതി നൽകിയിരുന്നു.
യഥാർഥ വോട്ടർമാരിൽ പലർക്കും ടെൻഡർ വോട്ട് ചെയ്യേണ്ടിവന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Wra9b8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages