ശാസ‌്ത്രീയ കുറ്റാന്വേഷണം കൂടുതൽ സമഗ്രമാക്കാൻ എല്ലാ ജില്ലയിലും ഫോറൻസിക‌് സയൻസ‌് ലാബ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ശാസ‌്ത്രീയ കുറ്റാന്വേഷണം കൂടുതൽ സമഗ്രമാക്കാൻ എല്ലാ ജില്ലയിലും ഫോറൻസിക‌് സയൻസ‌് ലാബ‌്

ശാസ‌്ത്രീയ കുറ്റാന്വേഷണം കൂടുതൽ  സമഗ്രമാക്കാൻ എല്ലാ പൊലീസ‌് ജില്ലയിലും ഫോറൻസിക‌് ലാബ‌് സ്ഥാപിക്കും. ഇതോടെ, കേസന്വേഷണം അതിവേഗം പൂർത്തിയാക്കി കുറ്റപത്രം കോടതിക്ക‌് കൈമാറാനാകും. ആദ്യഘട്ടമായി കോഴിക്കോട‌് സിറ്റി,  കോട്ടയം എന്നിവിടങ്ങളിലാകും സ്ഥാപിക്കുക. മൂന്നുകോടി രൂപയുടെ പദ്ധതിയാണ‌് നടപ്പാക്കുന്നത‌്.

നിലവിൽ തിരുവനന്തപുരം ഫോറൻസിക‌് സയൻസ‌് ലാബ‌് കൂടാതെ  തൃശൂർ,  കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ റീജ്യണൽ ലാബാണ‌ുള്ളത‌്. എറണാകുളം ലാബിന്റെ ഔദ്യോഗിക ഉദ‌്ഘാടനം കഴിഞ്ഞിട്ടില്ല. എല്ലാ പൊലീസ‌്ജില്ലകള‌ിലും സയന്റിഫിക‌് ഓഫീസറും വേണം. 12 പൊലീസ‌് ജില്ലകളിൽമാത്രമാണ‌്  ഇതുള്ളത‌്. അതിനാൽ പലർക്കും ഒന്നിലേറെ ജില്ലക‌ളുടെ ചുമതലയാണ‌്. ജില്ലാ ക്രൈംബ്രാഞ്ചിൽ അറ്റാച്ച‌് ചെയ‌്തിരിക്കുകയാണ‌് ഇവരെ. ലാബോ മറ്റു സൗകര്യങ്ങളോ  ഇവിടെയില്ല.

അതിനാൽ സാമ്പിൾശേഖരണം മാത്രമാണ‌് നടക്കുക. ഈ സാമ്പിൾ തിരുവനന്തപുരം ലാബിലേക്കോ റീജ്യണൽ ലാബിലേക്കോ  അയക്കണം. അതിനാൽ വർഷങ്ങൾ പഴക്കമുള്ള സാമ്പി‌ളുകൾ  പരിശോധന പൂർത്തിയാകാതെ കെട്ടിക്കിടക്കുന്നു. സുപ്രധാന കേസുകളിൽ മാത്രമാണ‌് ഫലം വേഗത്തിൽ ലഭ്യമാക്കാനാകുക.  പദ്ധതിയുടെ ഭാഗമായി അത്യാധുനിക ഉപകരണങ്ങൾ ലാബിൽ ഒരുക്കുമെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. ഫിസിക‌്സ‌്, കെമിസ‌്ട്രി, ബയോ‌ളജി, സൈബർ ഫോറൻസിക‌് എന്നീ വിഭാഗം ഇവിടെയുണ്ടാകും.  ‌എക‌്സ‌്പ്ലോസീവ‌്, ബാലസ‌്റ്റിക‌്, ഡോക്യുമെന്റ‌്സ‌് വിഭാഗവും പരിഗണനയിലുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2VMdk0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages