കരമന–-കളിയിക്കാവിള വികസനം കേരള മാതൃക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

കരമന–-കളിയിക്കാവിള വികസനം കേരള മാതൃക


ദേശീയപാത വികസനത്തിലെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തി വിളിച്ചോതുന്നതാണ‌് കരമന–-കളിയിക്കാവിള പാതയുടെ വികസനം. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ടിലാണ‌് ദേശീയപാതയുടെ ഈ ഭാഗത്തിന്റെ നാലുവരി വികസനം. ദേശീയപാത അതോറിറ്റി പാത വികസനത്തിൽ പിന്നോട്ടുപോയപ്പോഴാണ‌് സംസ്ഥാന സർക്കാർ  ഏറ്റെടുക്കാൻ തയ്യാറായത‌്.എൽഡിഎഫ‌് സർക്കാർ വന്നശേക്ഷം റോഡ‌് വികസനത്തിന്റെ രണ്ടാം റീച്ചായി 162.42 കോടിരൂപയുടെ പദ്ധതിക്ക‌് അംഗീകാരം നൽകി. 

മന്ത്രി ജി സുധാകരൻ വിളിച്ച യോഗം സ്ഥലം ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. പ്രാവച്ചമ്പലംമുതൽ കൊടിനടവരെയുള്ള രണ്ടാം റീച്ചിന്റെ ഒന്നാം ഭാഗം വികസിപ്പിക്കാനുള്ള നടപടി തുടങ്ങി. ഊരാളുങ്കൽ സൊസൈറ്റിക്കാണ‌് റോഡ‌് നിർമാണച്ചുമതല കൈമാറിയത‌്.

നിശ്ചയിച്ച 24 മാസക്കാലയളവിനുള്ളിൽതന്നെ പൂർത്തിയാകത്തക്ക വിധത്തിൽ നിർമാണം പുരോഗമിക്കുന്നു. രണ്ടാം റീച്ചിന്റെ രണ്ടാംഭാഗം ഒന്നര കിലോ മീറ്ററിൽ സ്ഥലമെടുപ്പ‌് നടപടികൾ പുരോഗമിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2LroenS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages