റിയാസ‌് ചാവേറാക്രമണത്തിനു ലക്ഷ്യമിട്ടെന്ന‌് എൻഐഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

റിയാസ‌് ചാവേറാക്രമണത്തിനു ലക്ഷ്യമിട്ടെന്ന‌് എൻഐഎ


സ്വന്തം ലേഖകൻ
ശ്രീലങ്കയിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട‌് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ പാലക്കാട് കൊല്ലംകോട‌് മുതലമട സ്വദേശി റിയാസ‌് അബൂബക്കർ കേരളത്തിൽ ചാവേർ സ‌്ഫോടനത്തിനു ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ നൽകിയ കസ‌്റ്റഡിയപേക്ഷയിലാണ‌് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത‌്. അപേക്ഷ പരിഗണിച്ച കോടതി റിയാസ് അബൂബക്കറിനെ വെള്ളിയാഴ‌്ച പകൽ മൂന്നുവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

കേസിൽ മൂന്നു പേരേ കൂടി പ്രതിചേർത്തതായി അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര അനസ് ഫ്ളോർ മില്ലിനു സമീപം വക്കേത്തറയിൽ മുഹമ്മദ് ഫൈസൽ (29), കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ അബു ഈസ എന്ന പി എ അബൂബക്കർ സിദ്ദിഖ് (28), കാസർകോട് എരുതുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. റിയാസ് ഉൾപ്പെടെ നാലുപേരെയും 18 മുതൽ 21 വരെ പ്രതികളാക്കിയെന്നും എൻഐഎ വ്യക്തമാക്കി.

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനിൽ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തരസ്വാധീനം നിമിത്തം പ്രതികൾ ഒറ്റസംഘമായി ഭീകരപ്രവർത്തനങ്ങൾ നടത്താൻ 2018 സെപ്തംബർമുതൽ ആസൂത്രണം നടത്തിവരികയാണ‌്. ഫൈസലിന്റെ ഒഴികെ മറ്റു പ്രതികളുടെ വീടുകളിൽ ഏപ്രിൽ 28ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, എയർഗൺ, പേഴ്സണൽ ഡയറികൾ, ചില പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

തീവ്രവാദസംഘടനയായ ഐഎസിൽ ചേരാൻ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നവരുമായി റിയാസ‌് നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തി. നേരത്തെ  തൃക്കരിപ്പൂർ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐഎസ‌് റിക്രൂട്ട്മെന്റ് കേസ് 2016 ആഗസ‌്ത‌് 24 നാണ് എൻഐഎ ഏറ്റെടുത്തത്.ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ പ്രഭാഷണങ്ങളും വീഡിയോകളും ഒരു വർഷമായി പിന്തുടരുന്നുണ്ടെന്നും റിയാസ് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2VMJl8c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages