കൊടുങ്ങല്ലൂർ> സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ വളണ്ടിയർ ക്യാപ‌്റ്റന‌് എസ‌്എസ‌്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ‌്. ഇരിങ്ങാലക്കുട ഗവ. ഗേൾസ‌് ഹയർസെക്കൻഡറി സ‌്കൂൾ വിദ്യാർഥിനി മേധയാണ‌് എല്ലാ വിഷയത്തിലും എ പ്ലസ‌് നേടിയ സേനാംഗം.
ബാലസംഘത്തിന്റെയും എസ‌്എഫ‌്ഐയുടെയും സജീവ പ്രവർത്തകയായ മേധ വേനൽത്തുമ്പി കലാജാഥ അംഗമായിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളന റെഡ‌് വളണ്ടിയർ പരേഡിൽ ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റിയുടെ വനിതാ വളണ്ടിയർ ടീം ക്യാപ‌്റ്റനായിരുന്നു ഈ മിടുക്കി.
പൂവത്തുംകടവ‌് സഹകരണ ബാങ്ക‌് ബ്രാഞ്ച‌് മാനേജരും സിപിഐ എം എസ‌്എൻ പുരം ലോക്കൽ കമ്മിറ്റി അംഗവുമായ എ പി സുനിലിന്റെയും പിഎസ‌്സി അസി. സെക്ഷൻ ഓഫീസർ ദീപ കൃഷ‌്ണന്റെയും മകളാണ‌്.
from Kerala || Deshabhimani Online News http://bit.ly/2LEjfQC
via IFTTT
No comments:
Post a Comment