ചൂർണിക്കര ഭൂമിതട്ടിപ്പ‌്: വിജിലൻസ‌് കേസെടുക്കും ; റിപ്പോർട്ട‌് ഇന്ന‌് സമർപ്പിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ചൂർണിക്കര ഭൂമിതട്ടിപ്പ‌്: വിജിലൻസ‌് കേസെടുക്കും ; റിപ്പോർട്ട‌് ഇന്ന‌് സമർപ്പിക്കും

തിരുവനന്തപുരം
ചൂർണിക്കരയിൽ ഭൂമി നികത്താൻ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ‌് വിശദമായ അന്വേഷണം നടത്തും. വിജിലൻസ‌് എറണാകുളം സെൻട്രൽ എസ‌്പി കാർത്തിക‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് ബുധനാഴ‌്ച വിജിലൻസ‌് ഡയറക്ടർ അനിൽകാന്തിന‌് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ‌് സംഭവത്തിൽ വിജിലൻസ‌് അന്വേഷണത്തിന‌് ഉത്തരവിട്ടത‌്. തുടർന്ന‌ു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയതിനാലാണ‌് കേസെടുത്ത‌ത‌്.

ആലുവ ചൂർണിക്കരയിൽ നെൽവയൽ പുരയിടമാക്കാനാണ‌് വ്യാജരേഖ ചമച്ചത‌്. ഈ സംഭവത്തിൽ ആലുവ സ്വദേശി അബു, മുൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ‌്ണന്റെ പേഴ‌്സണൽ സ‌്റ്റാഫ‌് അംഗവും ലാൻഡ‌് റവന്യൂ കമീഷണറേറ്റിലെ ഓഫീസ‌് അസ‌ി. കെ അരുൺകുമാർ എന്നിവരെ ആലുവ പൊലീസ‌് അറസ‌്റ്റ‌ുചെയ‌്തിരുന്നു. 

റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമാണ‌് മുഖ്യമന്ത്രി വിജിലൻസ‌് അന്വേഷണത്തിന‌് ഉത്തരവിട്ടത‌്. സെൻട്രൽ റേഞ്ച‌് എസ‌്പി കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. ഇതിനാലാണ‌് കേസെടുത്ത‌് വിശദമായ അന്വേഷണം നടത്തുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2E3MIgT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages