ഐസിഎസ‌്ഇ (പത്താം ക്ലാസ്), ഐഎസ‌്സി (പ്ലസ‌് ടു) റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തിന‌് മികച്ച നേട്ടം. ഐസിഎസ‌്ഇയിൽ 99.91 ശതമാനവും ഐഎസ‌്സിയിൽ 98.97 ശതമാനവും വിദ്യാർഥികൾ വിജയിച്ചു. ഇരുവിഭാഗത്തിലും പെൺകുട്ടികളാണ‌് മുന്നിൽ.
ഐസിഎസ‌്ഇയിൽ അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമി വിദ്യാർഥി നിമിത ജോസ് ഇടശ്ശേരി 99.40 ശതമാനം മാർക്കോടെ സംസ്ഥാനത്ത‌് ഒന്നാമതെത്തി. ദേശീയതലത്തിൽ മറ്റ‌് ഒമ്പത‌് വിദ്യാർഥികൾക്കൊപ്പം നിമിത രണ്ടാം സ്ഥാനം പങ്കിട്ടു. പ്ലസ‌്ടുവിൽ തിരുവനന്തപുരം ലെകോൾ ചെമ്പകയിലെ ഫിയോണ എഡ്വിൻ ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. 99.75 ശതമാനം മാർക്കാണ‌് നേടിയത‌്. ദേശീയതലത്തിൽ 16 പേർ രണ്ടാംസ്ഥാനം പങ്കിട്ടു.
സംസ്ഥാനത്ത് 162 സ്‌കൂളുകളിൽനിന്നായി 7,944 കുട്ടികൾ പത്താം ക്ലാസ് പരീക്ഷയെഴുതി. 98.60 ശതമാനം മാർക്കോടെ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ നമ്രത നന്ദഗോപാൽ, റിയ രേണു തോമസ് എന്നിവരും തിരുവല്ല മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിലെ പാർഥിവ‌് റാവുവും സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് പങ്കിട്ടു.
98.40 ശതമാനം മാർക്ക് നേടിയ കോട്ടയം പള്ളിക്കൂടത്തിൽ യഷിത് ജെയ്ൻ, തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ എം ആർച്ച, തിരുവല്ല മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിലെ സ്നേഹ മറിയം ജോൺ, തിരുവനന്തപുരം ക്രൈസ‌്റ്റ‌് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ ഡോണൽ ചാക്കോ ബേബി എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
65 സ്കൂളുകളിൽനിന്ന‌് 2727 കുട്ടികൾ ഐഎസ‌്‌സി പരീക്ഷ എഴുതിയതിൽ 98.97 ശതമാനം പേരും ഉപരിപഠനത്തിന് അർഹരായി. 1304 ആൺകുട്ടികളും 1395 പെൺകുട്ടികളും വിജയിച്ചു. തിരുവനന്തപുരം ഹോളി എഞ്ചൽസ‌് സ്കൂളിലെ എസ‌് മീനാക്ഷി, തൃശൂർ സന്ദീപനി വിദ്യാനികേതനിലെ ഇ കൃഷ്ണേന്ദു, തിരുവനന്തപുരം ക്രൈസ‌്റ്റ‌് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ സ്മിത, തൃശൂർ ഹരിശ്രീ വിദ്യാനിധിയിലെ അനുഷ തോമസ് എന്നിവർ 99.25 ശതമാനത്തോടെ സംസ്ഥാനത്ത‌് രണ്ടാം സ്ഥാനത്തെത്തി.
തിരുവനന്തപുരം ക്രൈസ‌്റ്റ‌് നഗറിലെ അങ്കിത രാധാകൃഷ്ണൻ, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ജെറി ജോൺ തോമസ് എന്നിവർ 99 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം നേടി. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ സിഐഎസ‌്സി ഔദ്യോഗിക വെബ‌്സൈറ്റിൽ 13 വരെ പരിശോധിക്കാൻ അവസരമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2VLtlTX
via IFTTT
No comments:
Post a Comment