പ്രചരിക്കുന്നത്‌ വ്യാജവാർത്തകൾ; ഇത്‌ ആശയകുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം: പി ജയരാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

പ്രചരിക്കുന്നത്‌ വ്യാജവാർത്തകൾ; ഇത്‌ ആശയകുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം: പി ജയരാജൻ

കണ്ണൂർ> സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ സംബന്ധിച്ച്‌ പ്രചരിക്കുന്നത്‌ വ്യാജ വാർത്തകളാണെന്നും ആശയ കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ  ഭാഗമാണതെന്നും സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം പി ജയരാജൻ. ഏത് വാർത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ആദ്ദേഹം പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

എന്നെ സംബന്ധിച്ചുള്ള ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതായ് മനസിലാക്കുന്നു.പാർട്ടി ജില്ലാ സെക്രട്ടറിയായി തിരിച്ചു വരുന്നതിന് അഭിപ്രായ രൂപീകരണം നടത്തുവാനുള്ള നിർദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്.രണ്ട് ദിവസം മുൻപേ എന്നെ പുതിയ ഒരു ചുമതല ഏൽപ്പിച്ചു എന്ന നിലയ്ക്കും ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു.

ഏതോ പാർട്ടി വിരുദ്ധ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തതും പാർട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്.ഇക്കാര്യം തിരിച്ചറിഞ്ഞു ജാഗ്രത പുലർത്തണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

ഏത് വാർത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന് കൂടി അഭ്യർത്ഥിക്കുന്നു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2K41fgp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages