വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം
കേരളത്തിൽ വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വനിതാ സ്റ്റാർട്ടപ്പുകൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിൽ കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ 11 ശതമാനത്തോളം വരും. ഇത് വർധിപ്പിച്ച്  സ്റ്റാർട്ടപ് മേഖലയിൽ അവർക്ക് കൂടുതൽ പ്രാതിനിധ്യവും തൊഴിലവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രീ ഇൻകുബേഷൻ, വിപണനം, ഉല്പന്ന വികസനം എന്നീ മേഖലകളിലാണ് പദ്ധതികൾ.

കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) ഇതിനായി തയ്യാറാക്കി സമർപ്പിച്ച പദ്ധതി നിർദേശത്തിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ ‘യുവജന സംരംഭക വികസനപരിപാടി'യുടെ ഭാഗമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സിഇഒ ഡോ. സജി ഗോപിനാഥ് സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ഇതനുസരിച്ച് വനിതകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകളുടെ ആദ്യകാല വളർച്ചയ്ക്ക് അടിസ്ഥാനമിടുന്നതിനായി മൂന്നു മാസത്തെ സൗജന്യ ഇൻകുബേഷൻ സഹായം ലഭിക്കും. ഈ സമയത്ത് സാങ്കേതികവിദ്യാ സഹായം, മാർഗനിർദേശം തുടങ്ങിയവ കെഎസ്‌യുഎം വഴി ഈ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.

ഇതിനായി വനിതകളുടെ മാത്രമായ പത്തു സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് യുവജന സംരംഭക വികസന പരിപാടിയിൽപെടുത്തി പ്രീ ഇൻകുബേഷൻ സഹായം നൽകും. കൃത്യമായ ഉല്പന്നങ്ങളുള്ള വനിതാ സ്റ്റാർട്ടപ്പുകൾക്ക് അവ ദേശീയ, അന്തർദേശീയ മേളകളിൽ എത്തിക്കുന്നതിനുള്ള രജിസ്ട്രേഷൻ ചെലവ് സർക്കാർ വഹിക്കും. ഇത്തരം മേളകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനായി നാലു യാത്രകൾ നടത്തുന്നതിനുള്ള യാത്രാചെലവ് സർക്കാർ നൽകും. സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്തശേഷമാകും ഇത് നൽകുന്നത്.

വനിതാ സ്റ്റാർട്ടപ്പുകൾക്ക് അവയുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വീതം രണ്ടു വർഷത്തേക്ക‌് നൽകും. പർച്ചേസ് ഓർഡറുകൾ നടപ്പാക്കാനും സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാനും രണ്ടു വർഷത്തെ അതിവേഗ ലളിതവായ്പ, സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാക്കുന്നതിന് പത്തു ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനാർഥം സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടികളിൽ പത്തു ശതമാനം സീറ്റ് വനിതാ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവയ്ക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: sreekanth@startupmission.in.



from Kerala || Deshabhimani ​Online ​News http://bit.ly/2M8Zwc6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages