എല്ലാ ആദിവാസികൾക്കും ഭൂമി നൽകും: എ കെ ബാലൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

എല്ലാ ആദിവാസികൾക്കും ഭൂമി നൽകും: എ കെ ബാലൻ


ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഒമ്പത് മാസത്തിനകം ഭൂമി നൽകുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു.  ഇതോടെ ആദിവാസി ഭൂ പ്രശ്നം പരിഹരിക്കും. ഇക്കാര്യത്തിൽ കേരളം രാജ്യത്തിന‌് മാതൃകയാകുമെന്നും അദ്ദേഹം ബി ഡി ദേവസ്സിയുടെ സബ‌്മിഷന‌് മറുപടിയായി പറഞ്ഞു.  

പതിനായിരത്തിലേറെ കുടുംബത്തിനാണ് ഭൂമി നൽകേണ്ടത്. 14,930 ഏക്കർ വനഭൂമി ലഭ്യമാണ്. ഇതിൽ 8000 ഏക്കറാണ് വാസയോഗ്യം. അതിൽ 6000 ഏക്കർ നൽകാനാകും. ആദിവാസി ഭൂപ്രശ‌്നം പരിഹരിക്കുന്നതിന‌് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. എസ‌്സ‌ി, എസ‌്ടി, റവന്യൂ, വനം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. 
അതിരപ്പിള്ളി മേഖലയിലെ കാടർവിഭാഗത്തിന‌് താമസസ്ഥലത്തിനോട‌് ചേർന്ന‌് കൂടുതൽ ഭൂമി നൽകാനാകുമോ എന്ന‌് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Xd4826
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages