ഇതാ അജന്യ, നമ്മൾ ചേർത്തുപിടിച്ചവൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ഇതാ അജന്യ, നമ്മൾ ചേർത്തുപിടിച്ചവൾ

കോഴിക്കോട‌് ഗവ. നേഴ‌്സിങ‌് കോളേജിൽ ജനറൽ നേഴ‌്സിങ‌് അവസാന വർഷ പഠനത്തിന്റെ തിരക്കിലാണ‌് അജന്യ. ഇടയ‌്ക്ക‌് ക്ലാസ‌്, മെഡിക്കൽ കോളേജിലും ബീച്ച‌് ആശുപത്രിയിലും പരിശീലനം, രോഗികളുമായി ഇടപഴകൽ, സുഹൃത്തുക്കൾക്കൊപ്പം കറക്കം. മരണത്തോളമെത്തിയ രോഗത്തിന്റെ ഭീതിയില്ലാതെ ജീവിതം ആസ്വദിക്കുകയാണ‌്. മരണം വിതച്ചെത്തിയ നിപായ‌്ക്കെതിരെ നാടൊന്നിച്ചപ്പോൾ അവരുടെ കരുതലിൽ അവൾ ജീവിതത്തിലേക്ക‌് തിരിച്ചുനടന്നു. കൊയിലാണ്ടി സ്വദേശിനി അജന്യക്ക‌്  ഇതൊരു പുതിയ ജീവിതമാണ‌്.  

‘നിരവധി പേരാണ‌് നിപാ ബാധിച്ച‌് മരിച്ചത‌്. അതിൽനിന്ന‌് ഞാൻ രക്ഷപ്പെട്ടത‌് അത്ഭുതമാണ‌്. എനിക്കിത‌് പുനർജന്മം തന്നെ... ’ നിപാ നാളുകൾ പിന്നിട്ടിട്ട‌് ഒരു വർഷം ആകുമ്പോഴും അജന്യയുടെ കണ്ണുകളിൽ ഇന്നും മരണത്തിൽനിന്ന‌് രക്ഷപ്പെട്ടതിന്റെ  ആശ്വാസവും അത്ഭുതവുമുണ്ട‌്.  2018 ജൂൺ 11ന‌് കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ നിന്ന‌് ഡിസ‌്ചാർജ‌് ആയതുമുതൽ പഴയതിനേക്കാൾ ആരോഗ്യവതിയാണ‌്. നിപാ ബാധിച്ച‌് മരിച്ചെന്ന‌് സംശയിക്കുന്ന സാബിത്തിൽനിന്നാണ‌് അജന്യക്ക‌് അസുഖം ബാധിക്കുന്നത‌്. പഠനത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ‌് കാഷ്വാലിറ്റിയിൽ പരിശീലനത്തിലായിരുന്നു അപ്പോൾ. മെയ‌് 12ന‌്  രോഗലക്ഷണങ്ങൾ ആരംഭിച്ചു. 18ന‌് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിപാ സ്ഥിരീകരിച്ചശേഷം 10 ദിവസത്തോളം ഐസിയുവിലായിരുന്നു.

ഐസിയുവിലെ മുഖവും ശരീരവും മറച്ച‌ ഡോക്ടർമാരെയും നേഴ‌്സിനെയും കാണുമ്പോഴും ഒന്നും മനസ്സിലായില്ല. വാർഡിലേക്ക‌് മാറ്റിയപ്പോഴാണ‌് നിപായെക്കുറിച്ച‌് കേൾക്കുന്നത‌്. സാധാരണ വേഷത്തിൽ കാണാനെത്തിയ മന്ത്രി കെ കെ ശൈലജയെ ഒരിക്കലും മറക്കാനാവില്ല. ഭീതി വേണ്ടെന്ന‌് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതും മന്ത്രിയാണ‌്–-അജന്യ പറഞ്ഞു. നിപയെ താൻ അതിജീവിച്ചതെന്ന‌് വിശ്വസിക്കാനായില്ല. പരിചരിച്ച ഡോക്ടർമാരോടും നേഴ‌്സുമാരോടും ഒപ്പംനിന്ന സർക്കാരിനോടും എല്ലാവരോടും നന്ദിയുണ്ട‌്. ‘കൂട്ടായ പ്രവർത്തനത്തിലൂടെയാണ‌് ജീവിതം തിരിച്ചുകിട്ടിയത‌്. ഇപ്പോഴും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിളിച്ച‌് ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ട‌് ’. 

രണ്ടാഴ‌്ച വീട്ടിൽ വിശ്രമിച്ചശേഷമാണ‌് കോളേജിലേക്ക‌് പോയത‌്. ‘ആരും ഒരു തരത്തിലുള്ള പേടിയോ അകൽച്ചയോ കാണിച്ചില്ല. മെഡിക്കൽ കോളേജിലെ നേഴ‌്സുമാർക്കൊക്കെ വലിയ സ‌്നേഹമാണ‌്. നമ്മുടെ കുട്ടി എന്നാണ‌് കാണുമ്പോഴൊക്കെ പറയുക.
 



from Kerala || Deshabhimani ​Online ​News http://bit.ly/2VYjI4b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages