അഗ്നിത്തിരകൾ പെയ്തിറങ്ങി; സാമ്പിൾ പൊരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

അഗ്നിത്തിരകൾ പെയ്തിറങ്ങി; സാമ്പിൾ പൊരിച്ചു

തൃശൂർ
മധുരരാജയും ലൂസിഫറും തീവ്രതിരമാലയും മാരിവില്ലുമെല്ലാം അമിട്ടിന്റെ അഗ്നിഭംഗിയിൽ പെയതിണൻറങ്ങി; തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്‐2019 കസറി.  തെളിഞ്ഞ വാനിൽ നിലയമിട്ടുകൾ തീർത്ത വർണങ്ങളുടെ ഇന്ദ്രജാലവും ഭൂമിയിൽ  അഗ്നിയുടെ ഇരമ്പലുമായി ആകാശപ്പൂരത്തിന്റെ ആദ്യഘട്ടം അവിസ്മരണീയം.   മണ്ണിലെ കിടിലൻ പ്രയോഗങ്ങളും വിണ്ണിലെ അഗ്നിച്ചിറകുകളുടെ ഘോഷയാത്രയും കമ്പക്കെട്ട്  പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയേറ്റി. നിയന്ത്രണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കരിമരുന്നുകലയുടെ മാസ്മരികത ആസ്വദിക്കാനെത്തിയത്  ജനസഹസ്രങ്ങൾ.

വെടിക്കെട്ട്ര ശബ്ദ തീവ്രത കുറച്ച്  അതീവചേതോഹരമാക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാർ ഒരിക്കൽ കൂടി തെളിയിച്ചു.   ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവകൊണ്ടുള്ള സമർഥമായ കൂട്ടിക്കെട്ടിന്റേതായിരുന്നു തുടക്കം.   തേക്കിൻകാടിനെ ചുട്ടെരിച്ച പ്രതീതി സൃഷ്ടിച്ച  കൂട്ടപ്പൊരിച്ചിൽ  പൂരപ്രേമികൾ ആഹ്ലാദാരവങ്ങളോടെ  വരവേറ്റു. അമിട്ടിൽ പരീക്ഷണങ്ങളുടെ പുതുഭാവങ്ങൾ ഓരോ വർഷവും കൂടിക്കൂടി വരുന്നുവെന്ന് സാമ്പിൾ വെടിക്കെട്ട് വ്യക്തമാക്കി.

വർണാഗ്നിയിൽ  വെളളിച്ചിറകുകൾ വിരിയിച്ച് "ലൂസിഫർ' തിരുവമ്പാടിയുടെയും  കിടിലൻ കറുപ്പും ചുവപ്പും വർണങ്ങളിൽ സ്ഫോടനാത്മത സൃഷ്ടിച്ച "മധുരരാജ' പാറമേക്കാവിന്റെയും സൂപ്പർ സ്പെഷ്യലുകളായി. കൂടാതെ ദിനോസറും റെയിൻബോയും പ്രളയവും പ്രണയവർണങ്ങളും വൈജയന്തിയും ചിത്രശലഭങ്ങളും വെള്ളച്ചാട്ടവുമെല്ലാം വർണനക്ഷത്രങ്ങളും പക്ഷിക്കൂട്ടങ്ങളുമെല്ലാം ഇരുവിഭാഗവും  മാറി മാറി അവതരിപ്പിച്ച് കൈയടി നേടി.

നിശ്ചയിച്ചതിനേക്കാൾ മുക്കാൽ മണിക്കൂർ വൈകി ശനിയാഴ്ച രാത്രി  7.49ന്   ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമാണ്.  8.30ന് പാറമേക്കാവും. ഇരു കൂട്ടരും കരിമരുന്നുകലയുടെ പരമോന്നത രൂപമായ   കൂട്ടപ്പൊരിച്ചിലിൽ പൂർത്തിയാക്കി കാണികളെ വിസ്മയം കൊള്ളിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2LEXyQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages