കാലാവസ്ഥാ വ്യതിയാനം പഠിക്കാനും വിശകലനം ചെയ്യാനും സംസ്ഥാന സർക്കാരിന‌് കീഴിലുള്ള സംവിധാനം അഴിച്ചുപണിയുന്നു. ആദ്യപടിയായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ‌് മേഖലാ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കും. റീബിൽഡ‌് കേരള ഇനീഷ്യറ്റീവാണ‌് പദ്ധതി തയ്യാറാക്കിയത‌്. ഉടൻ സർക്കാരിന‌് സമർപ്പിക്കും.
കേരളത്തിന്റെ തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കാനായി ഇന്റഗ്രേറ്റഡ‌് കോസ്‌റ്റൽ സോൺ മാനേജ‌്മെന്റ‌് പ്രോജക്ട‌് നടപ്പാക്കാനും പദ്ധതിയുണ്ട‌്.
പ്രളയത്തിന്റെ പശ‌്ചാത്തലത്തിലാണ‌് പുതിയ പദ്ധതി. കാലാവസ്ഥയിൽ അതിവേഗം വരുന്ന മാറ്റം നിരീക്ഷിച്ചും പഠിച്ചും ആവശ്യമായ മുന്നറിയിപ്പ‌് നൽകലാണ‌് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ചുമതല. എന്നാൽ, തലസ്ഥാനത്ത‌്മാത്രം കേന്ദ്രീകരിച്ചാണ‌് ഇവയുടെ പ്രവർത്തനം. ഇവ വികേന്ദ്രീകരിക്കാനാണ‌് പദ്ധതി. സൗത്ത‌്, സെൻട്രൽ, നോർത്ത‌് എന്നീ മൂന്ന‌് മേഖലാ ഓഫീസാണ‌് ആരംഭിക്കുക. സൗത്ത‌് സോണിന‌് കീഴിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളും സെൻട്രൽ സോണിന‌് കീഴിൽ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളും നോർത്ത‌് സോണിന‌് കീഴിൽ പാലക്കാട‌്, മലപ്പുറം, കോഴിക്കോട‌്, വയനാട‌്, കണ്ണൂർ, കാസർകോട‌് ജില്ലകളുമാണ‌് വരിക. ഇവക്കുകീഴിൽ ജില്ലകൾക്കായി എൻവയൺമെന്റൽ ഓഫീസറുണ്ടാകും. കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം. അതിനാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഓരോ ചലനവും അപ്പപ്പോൾ കലക്ടർമാർക്ക‌് നേരിട്ട‌് റിപ്പോർട്ട‌് ചെയ്യാനാകും.
from Kerala || Deshabhimani Online News http://bit.ly/2WIGIRN
via IFTTT
No comments:
Post a Comment